English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Thursday, March 07, 2013

ഒരു പരോപകാരം ചെയ്യാമോ ?

    നിങ്ങള്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട്. പക്ഷെ നിങ്ങളുടെ സുഹൃത്തുക്കളായ അനേകം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ ബ്ലോഗിനെപ്പറ്റി അറിയില്ലായിരിക്കാം. ഇതിലെ ഓരോ പോസ്റ്റും കേരളത്തിലുള്ള എല്ലാവരെയും മനസ്സില്‍ കണ്ടു കൊണ്ടാണ് തയ്യാറാക്കുന്നത്. അറിയാത്തവരെ ഈ മെയില്‍ വഴിയോ എസ്. എം. എസ്. വഴിയോ അറിയിക്കുവാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും. അങ്ങനെ ഈ പരീക്ഷാക്കാലത്ത് നമുക്ക് കിട്ടിയ ഈ റിസോഴ്സുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കി ഒരു പരോപകാരം കൂടി ചെയ്യാം. വിദ്യ പകരും തോറും എറുകയല്ലേ ഉള്ളൂ ? അനേകം തലമുറകളിലേയ്ക്ക് പകരുന്ന ഒരു വിദ്യാദീപം ആയിരിക്കും അത് .

അഡ്രസ്: www.english4keralasyllabus.com

സ്നേഹപൂര്‍വ്വം
ഇംഗ്ലിഷ് ബ്ലോഗ്

7 comments:

  1. വളരെ നല്ല ആശയം . എല്ലാ സ്കൂളുകളിലും കുട്ടികളിലും അധ്യാപകരിലും ഇംഗ്ലീഷ് ബ്ലോഗ്‌ എത്തട്ടെ . എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

    ReplyDelete
  2. ടെക്സ്റ്റ് സെലക്ഷന്‍, റൈറ്റ് ക്ലിക്ക് തുടങ്ങിയ ഒപ്ഷനുകള്‍ ഡിസ്ഏബിള്‍ ചെയ്യാനുള്ള ജാവസ്ക്രിപ്റ്റിങ്ങ് ചെയ്യുന്നത് വിവരങ്ങള്‍ പങ്കുവയ്കാനുള്ള ഒരു ബ്ലോഗിന് ഭുഷണമാണോ രാജീവ് മാഷേ....? നമ്മളൊക്കെ കോപ്പിലെഫ്റ്റിന്റെയും സ്വതന്ത്രസോഫ്റ്റ് വെയറിന്റയുമൊക്കെ വക്താക്കളല്ലേ??? (കുറ്റപ്പെടുത്തിയതല്ലാട്ടോ. അതില്ലാത്തകൊണ്ട് ബ്ലോഗിലെ ലിങ്കുകള്‍ പോലും റൈറ്റ്ക്ലിക്ക് ചെയ്ത് open in new tab ചെയ്യാന്‍ പറ്റുന്നില്ല.പോസ്റ്റിലെ ചില സെന്റെന്സ് കോട്ട് ചെയ്യണമെന്ന് വിചാരിച്ചിട്ട് അതും......... അതോണ്ടാട്ടോ.)
    ഈ അണ്ണാന്‍ കുഞ്ഞിനോരു കുഞ്ഞിബ്ലോഗുണ്ട്(www.schooldinangal.blogspot.in) അതിന്റെ My Blog List ഗാഡ്ജറ്റില്‍ EnglishBlog ഉം ഉള്‍പ്പെടുത്തി തന്നാലായത് ചെയ്തിട്ടുണ്ട്.... ഫെയിസ് ബുക്കിലും +ലും കൂടി പ്രമോട്ട് ചെയ്തേക്കാം.....

    ReplyDelete
  3. രാജീവ് സര്‍,
    "എലിയെത്ര കരഞ്ഞാലും പൂച്ചയുടെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ വരില്ല "-എന്നൊരു ചൊല്ലു കേട്ടിട്ടില്ലേ...അതുപോലാ നമ്മുടെ അധ്യാപക സുഹൃത്തുക്കളുടെ കാര്യം. സഹകരണം പ്രതീക്ഷിച്ച് ഒന്നും ചെയ്യരുത്.നമ്മുടെ കുട്ടികള്‍ക്കായി നമുക്ക് കര്‍മ്മനിരതരാവാം. http://devadharhindivedhi.blogspot.in/ ലെ പുതിയ പോസ്റ്റ് കണ്ടോ ? എന്താണഭിപ്രായം.പുതിയൊരു ശ്രമമാണ്.

    ReplyDelete
  4. ആ മാഷിന്റെ ബ്ലോഗ് അഡ്രസ് ഒന്ന് കോപ്പിചെയ്യാന്‍ പറ്റണില്ലാട്ടോ....!!!!!

    ReplyDelete
  5. All are saying that it is difficult to open a link in new tab in this blog.But there is a solution for that.You can open any link in new tab by clicking on that link with the scrolling button of the mouse.I also had the problem at first.But could easily avoid it by this method.Hope everyone will make use of this method.

    ReplyDelete
    Replies
    1. That's a very good discovery. Very few know about it. Thanks for sharing it here, Harshal

      Delete