English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Monday, May 13, 2013

അവധിക്കാലത്ത്‌ വ്യത്യസ്തമായ ഒരു ആശയവുമായി ഇംഗ്ലിഷ് ബ്ലോഗ് എത്തുകയാണ്. എന്താണെന്നോ ?

       ക്ലാസ് മുറികളിൽ നമ്മിൽ പലരും പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് കുട്ടികൾക്ക് പല മലയാളം പ്രയോഗങ്ങളും അറിയില്ല എന്നത്. പഴഞ്ചൊല്ലുകളും നാടൻ പ്രയോഗങ്ങളും അറിയില്ലാത്തതുകൊണ്ട് നാം ഉദാഹരണമായി പറയുന്ന പല കാര്യങ്ങളും കുട്ടികൾക്ക് പെട്ടെന്ന് പിടികിട്ടാറില്ല. പറഞ്ഞ നാം വെട്ടിലാവുകയും ചെയ്യും. പിന്നെ ഉദാഹരണം വിശദീകരിക്കാതെ അവർ നമ്മളെ വിടില്ല. അങ്ങനെ ഇംഗ്ലിഷ് ക്ലാസിൽ മലയാളവും നമ്മളിൽ പലരും പഠിപ്പിക്കുന്നുണ്ടല്ലോ. പഴയത് പോലെ മലയാളം പുസ്തകങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ പരിചയപ്പെടാൻ അവസരം ഇല്ലാത്തതുകൊണ്ടാവാം കുട്ടികൾക്ക് മനസ്സിലാവാത്തത്. എന്നാൽ പിന്നെ നമുക്ക് അത്തരം കുറെ പ്രയോഗങ്ങൾ ഇവിടെ ഈ പോസ്റ്റിൽ പ്രസിദ്ധീകരിച്ചാലോ ? കുറെ പേർക്കെങ്കിലും ഉപകാരപ്പെടുമെന്ന് തീർച്ച. കമന്റുകളിൽ നിങ്ങൾക്ക് അവ ചേർക്കാം. ഈ മെയിൽ അയച്ചു തരികയും ആവാം. (rajeevjosephkk@gmail.com)
തുടക്കം ഇതാ...

1. ' വെളുക്കാൻ തേച്ചത് പാണ്ടാവുക ':
നന്മ ഉദ്ദേശിച്ചു ചെയ്തത് തിന്മയായി ഭവിക്കുക. സൗന്ദര്യം കൂട്ടാനായി ചെയ്തത് വൈരൂപ്യമായി മാറുക.
2. ' അങ്ങാടിയിൽ തോറ്റതിന് അമ്മയോട്  ' :
ജോലി സ്ഥലത്തോ സ്കൂളിലോ വീട്ടിലോ നമുക്കുണ്ടാകുന്ന ഒരു പരാജയത്തിന്റെയോ മറ്റോ ദേഷ്യം മറ്റാരോടെങ്കിലും തീർക്കുക.
3. ' അങ്കവും കാണാം താളിയും ഒടിക്കാം ' :
രണ്ടു കാര്യങ്ങൾ ഒന്നിച്ചു സാധിക്കാം എന്നർത്ഥം.
4. ' പണി അറിയാത്തവൻ ആയുധത്തെ പഴിക്കും ' :
കുറ്റം തന്റേതല്ല ആയുധത്തിന്റെത് ആണ് എന്ന് വരുത്തി തീർക്കുക.
Compiled by Rajeev Joseph, Blog Admin 
...............................................................................................

5. ' അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ' :
മുന്നറിയിപ്പ് കിട്ടിയാലും അത് അവഗണിച്ചു ഒരു പ്രവൃത്തി ചെയ്തു മോശപ്പെട്ട result വാങ്ങികൂട്ടുന്നവരെ പറ്റി പറയുന്നത്.
6. ' ചൊട്ടയിലെ ശീലം ചുടല വരെ ' :
ഒരാൾ മുതിര്ന്നാലും സ്വഭാവത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല.
7. ' മടിയൻ മല ചുമക്കും ' :
മടിയൻ ഒരു കാര്യവും സമയത്ത് ചെയ്യാതെ അവസാനം overload എടുക്കേണ്ടിവരും .

Compiled by Manu Chandran Piravom
( manuchandranatpiravom@gmail.com )
...............................................................................................

1. അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും :
നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
2. അക്കരെ ചെല്ലണം തോണിയും മുങ്ങണം:
കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍.
3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച :
അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന് അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും.
4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് :
വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
5. അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല :
അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍ സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.
6. അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല :
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം
കളയാന്‍ പറ്റുകയില്ല.
7. അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം :
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
8. അങ്കവും കാണാം താളിയുമൊടിക്കാം :
ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങള്‍ സാധിക്കല്‍.
9. അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല :
ആവശ്യമായ ഭദ്രതയില്ലെങ്കില്‍ പുരോഗതിയുണ്ടാകയില്ല.
10. അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്പിച്ചതും പാല് :
ഭയപ്പെടുന്നത് ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍.
11. അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും :
ഒന്നുമറിയാത്തവന്‍ സര്‍വജ്ഞനായി നടിക്കുക.
12. അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാനൊക്കുമോ ? :
മക്കളെ ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.
13. അടിതെറ്റിയാല്‍ ആനയും വീഴും :
എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍ വീഴ്ച പറ്റും.
14. അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക :
ആപത്തില്‍ തനിയെ ചെന്നു ചാടുക.
15. അടുക്കു പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി :
കഠിനാധ്വാനം ചെയ്യുന്നവന് അല്പമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂര്‍വം നില്‍ക്കുന്നവന് കൂടുതല്‍ നേട്ടം. (അല്ലെങ്കില്‍) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന് കൂടുതലും അത് പ്രാവര്‍ത്തികമാക്കുന്നവന് കുറച്ചും പ്രതിഫലം.
16. അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും :
ഇണങ്ങിയാലും പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.
17. അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും :
അധ്വാനിക്കുന്നത് ഒരാളും പ്രതിഫലം പറ്റുന്നത് മറ്റൊരാളും.
18. അടിമേലടിച്ചാല്‍ അമ്മിയും പൊടിയും :
തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു ദുഷ്കാര്യവും സാധിക്കാം.
19. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു :
അടുത്തു പെരുമാറുമ്പോഴേ ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.
20. അടുത്തവനെ കെട്ടരുത് :
സഹായിക്കുന്നവനെ നശിപ്പിക്കരുത്.
21. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ ? :
ദുര്‍ജനങ്ങള്‍ക്ക് എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.
22. അണ്ടിയോ മൂത്തത് മാവോ മൂത്തത് :
നിഷ്പ്രയോജനമായ വാദപ്രതിവാദം.
23. അണ്ണാന്‍ കുഞ്ഞും തന്നാലായത് :
ഏതു നിസ്സാരനും എളിയ എന്തെങ്കിലും സേവനം ചെയ്യാന്‍ കഴിയും.
24. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല :
ജന്മനാ ഉള്ള സ്വഭാവം എത്ര പ്രായമായാലും മറക്കില്ല.
25. അതിമോഹം ചക്രം ചവിട്ടും :
അത്യാഗ്രഹം ആപത്തു വരുത്തും.
Compiled by Sunil George (Roshan)
...................................................................................

1. അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും : നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍
ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും
2. അക്കരെ ചെല്ലണം തോണിയും മുങ്ങണം: കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു
സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍
3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച :
അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന്
അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും
4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് : വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ
അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
5. അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല : അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍
സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.
6. അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല :
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം
കളയാന്‍ പറ്റുകയില്ല.
7. അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം : ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു
പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
8. അങ്കവും കാണാം താളിയുമൊടിക്കാം : ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങള്‍
സാധിക്കല്‍.
9. അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല : ആവശ്യമായ ഭദ്രതയില്ലെങ്കില്‍
പുരോഗതിയുണ്ടാകയില്ല.
10. അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്പിച്ചതും പാല് : ഭയപ്പെടുന്നത്
ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍
11. അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും : ഒന്നുമറിയാത്തവന്‍
സര്‍വജ്ഞനായി നടിക്കുക.
12. അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാനൊക്കുമോ? : മക്കളെ
ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.
13. അടിതെറ്റിയാല്‍ ആനയും വീഴും : എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍
വീഴ്ച പറ്റും.
14. അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക : ആപത്തില്‍ തനിയെ ചെന്നു ചാടുക.
15. അടുക്കു പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി : കഠിനാധ്വാനം
ചെയ്യുന്നവന് അല്പമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂര്‍വം നില്‍ക്കുന്നവന്
കൂടുതല്‍ നേട്ടം. (അല്ലെങ്കില്‍) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന് കൂടുതലും അത്
പ്രാവര്‍ത്തികമാക്കുന്നവന് കുറച്ചും പ്രതിഫലം.
16. അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും : ഇണങ്ങിയാലും
പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.
17. അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും : അധ്വാനിക്കുന്നത് ഒരാളും
പ്രതിഫലം പറ്റുന്നത് മറ്റൊരാളും.
18. അടിമേലടിച്ചാല്‍ അമ്മിയും പൊടിയും : തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു
ദുഷ്കാര്യവും സാധിക്കാം.
19. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു : അടുത്തു പെരുമാറുമ്പോഴേ
ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.
20. അടുത്തവനെ കെട്ടരുത് : സഹായിക്കുന്നവനെ നശിപ്പിക്കരുത്.
21. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ? : ദുര്‍ജനങ്ങള്‍ക്ക്
എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.
22. അണ്ടിയോ മൂത്തത് മാവോ മൂത്തത് : നിഷ്പ്രയോജനമായ വാദപ്രതിവാദം.
23. അണ്ണാന്‍ കുഞ്ഞും തന്നാലായത് : ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം
ചെയ്യാന്‍ കഴിയും.
24. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല : ജന്മനാ ഉള്ള സ്വഭാവം എത്ര
പ്രായമായാലും മറക്കില്ല.
25. അതിമോഹം ചക്രം ചവിട്ടും : അത്യാഗ്രഹം ആപത്തു വരുത്തും. 

...............................................................................................
 
6 comments:

  1. ഞാൻ കുറച്ചു എണ്ണം താഴെ ചേര്ക്കുന്നു

    1)അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും :
    മുന്നറിയിപ്പ് കിട്ടിയാലും അത് അവഗണിച്ചു ഒരു പ്രവൃത്തി ചെയ്തു മോശപ്പെട്ട result വാങ്ങികൂട്ടുന്നവരെ പറ്റി പറയുന്നത്
    2)ചൊട്ടയിലെ ശീലം ചുടല വരെ :
    ഒരാൾ മുതിര്ന്നാലും സ്വഭാവത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല
    3)മടിയൻ മല ചുമക്കും :
    മടിയൻ ഒരു കാര്യവും സമയത്ത് ചെയ്യാതെ അവസാനം overload എടുക്കേണ്ടിവരും

    replay @manuchandranatpiravom@gmail.com

    ReplyDelete
  2. http://malayalam.changathi.com/

    ഇത് നല്ലൊരു english - മലയാളം converter ആണ്

    replay @manuchandranatpiravom@gmail.com

    ReplyDelete
  3. വളരെ നല്ല തീരുമാനം . ഇംഗ്ലീഷ് പഠനം പോലെ മലയാളത്തിനും പ്രാധാന്യം നല്കണം . പഴയ രീതിയിൽ മലയാളം പഠിച്ചിരുന്ന ഞങ്ങള്ക്ക് സന്ധി , സമാസം , വിപരീത പദം , പര്യായ പദം , ഏക വചനം ,ബഹു വചനം തുടങ്ങി പലതും പഠിപ്പിച്ചിരുന്നു . അതുപോലെ തന്നെ മലയാളം രചന ബുക്കും ഉണ്ടായിരുന്നു . ഇന്നത്തെ മലയാളം പുസ്തകത്തിൽ ഇതൊന്നും കാണാനും ഇല്ല. ഇന്ന് എല്ലാവര്ക്കും ഇംഗ്ലീഷ് മതിയല്ലൊ ? അഥവാ മലയാളം പഠിച്ചാൽ തന്നെ സംസാരിക്കുന്നതു "എനിക്ക് മലയാലം കുരച്ചു കുരച്ചു അരിയാം "എന്നല്ലേ ?

    ReplyDelete
  4. പഴഞ്ചൊല്ലുകള്‍ അല്പം വാക്കുകളില്‍ ഒരു തലമുറകളുടെ അനുഭവ സമ്പത്ത്‌ സൂക്ഷിച്ചുവയ്ക്കുന്നു. അവയെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  5. 1. അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും : നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍
    ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും
    2. അക്കരെ ചെല്ലണം തോണിയും മുങ്ങണം: കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു
    സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍
    3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച :
    അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന്
    അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും
    4. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് : വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ
    അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
    5. അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല : അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍
    സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.
    6. അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല :
    ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം
    കളയാന്‍ പറ്റുകയില്ല.
    7. അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം : ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു
    പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
    8. അങ്കവും കാണാം താളിയുമൊടിക്കാം : ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങള്‍
    സാധിക്കല്‍.
    9. അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല : ആവശ്യമായ ഭദ്രതയില്ലെങ്കില്‍
    പുരോഗതിയുണ്ടാകയില്ല.
    10. അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്പിച്ചതും പാല് : ഭയപ്പെടുന്നത്
    ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍
    11. അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും : ഒന്നുമറിയാത്തവന്‍
    സര്‍വജ്ഞനായി നടിക്കുക.
    12. അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാനൊക്കുമോ? : മക്കളെ
    ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.
    13. അടിതെറ്റിയാല്‍ ആനയും വീഴും : എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍
    വീഴ്ച പറ്റും.
    14. അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക : ആപത്തില്‍ തനിയെ ചെന്നു ചാടുക.
    15. അടുക്കു പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി : കഠിനാധ്വാനം
    ചെയ്യുന്നവന് അല്പമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂര്‍വം നില്‍ക്കുന്നവന്
    കൂടുതല്‍ നേട്ടം. (അല്ലെങ്കില്‍) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന് കൂടുതലും അത്
    പ്രാവര്‍ത്തികമാക്കുന്നവന് കുറച്ചും പ്രതിഫലം.
    16. അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും : ഇണങ്ങിയാലും
    പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.
    17. അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും : അധ്വാനിക്കുന്നത് ഒരാളും
    പ്രതിഫലം പറ്റുന്നത് മറ്റൊരാളും.
    18. അടിമേലടിച്ചാല്‍ അമ്മിയും പൊടിയും : തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു
    ദുഷ്കാര്യവും സാധിക്കാം.
    19. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു : അടുത്തു പെരുമാറുമ്പോഴേ
    ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.
    20. അടുത്തവനെ കെട്ടരുത് : സഹായിക്കുന്നവനെ നശിപ്പിക്കരുത്.
    21. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ? : ദുര്‍ജനങ്ങള്‍ക്ക്
    എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.
    22. അണ്ടിയോ മൂത്തത് മാവോ മൂത്തത് : നിഷ്പ്രയോജനമായ വാദപ്രതിവാദം.
    23. അണ്ണാന്‍ കുഞ്ഞും തന്നാലായത് : ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം
    ചെയ്യാന്‍ കഴിയും.
    24. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല : ജന്മനാ ഉള്ള സ്വഭാവം എത്ര
    പ്രായമായാലും മറക്കില്ല.
    25. അതിമോഹം ചക്രം ചവിട്ടും : അത്യാഗ്രഹം ആപത്തു വരുത്തും.

    ReplyDelete
  6. it is an aregent matter.........................................................................

    ReplyDelete