English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Saturday, April 05, 2014

നിലവാര പരിശോധനാ സോഫ്റ്റ്‌വെയർ ( Trial Version )


           പ്രമോദ് എൻ. മൂർത്തി സർ നമ്മെ എന്നും അത്ഭുതപ്പെടുത്താറുണ്ട്... അദ്ദേഹം സ്വയം രൂപപ്പെടുത്തി എടുക്കുന്ന ചില സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ വഴി... മുൻപ് ഇംഗ്ലിഷ് ബ്ലോഗ്‌ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പല പഠന സഹായികളും നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ (അതെക്കുറിച്ച് അറിയാത്തവർക്ക് ഈ ലിങ്കുകൾ ഉപയോഗിക്കാം.)


        ഇത്തവണ അദ്ദേഹം എത്തുന്നത് ഒരു നിലവാര പരിശോധനാ സോഫ്റ്റ്‌വെയറുമായാണ്. ഒരു ഹൈസ്‌കൂൾ വിദ്യാർഥി ആവശ്യം അറിഞ്ഞിരിക്കേണ്ട ചില ചോദ്യ-ഉത്തരങ്ങൾ ആണ് ഇതിന്റെ അടിസ്ഥാനം. രസകരമായ ഇന്റെർഫെയ്സ് ഉള്ള ഈ സോഫ്റ്റ്‌വെയർ ഏതൊരാൾക്കും നിഷ്പ്രയാസം കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും വലിയ സവിശേഷത ഇത് സൗജന്യവും സ്വതന്ത്രവും ആയ സോഫ്റ്റ്‌വെയർ ആണെന്നതാണ്.
            അധ്യാപകർ ബ്ലോഗുകളുമായി സഹകരിക്കാത്തത്തിനു കാരണമായി പറയാറുള്ളത് സമയം ഇല്ല എന്നതാണ്. ഓരോ വിഷയത്തിനും ബ്ലോഗ്‌ നടത്തുന്ന ഞങ്ങൾ ബ്ലോഗർമാർക്കും പ്രമോദ് സാറിനെപ്പോലുള്ളവർക്കും ദിവസത്തിലെ മണിക്കൂർ 34 ആയതു കൊണ്ടാണ് ഇത്തരം "എക്സ്ട്ര " കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നത്. അതിനു സർവേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട് ദിവസത്തിൽ വെറും 24 മണിക്കൂർ മാത്രമുള്ള നിങ്ങൾ അദ്ധ്യാപകർക്ക് അതിലെ അല്പ്പം സമയം മാറ്റി വെയ്ക്കുവാൻ ആകുമെങ്കിൽ ഈ സോഫ്റ്റ്‌വെയർ പരീക്ഷിക്കണമെന്നും മെച്ചപ്പെട്ട ആശയങ്ങളോ, ചോദ്യങ്ങളോ മറ്റോ ഉണ്ടെങ്കിൽ അദ്ദേഹത്തെ ഈ ബ്ലോഗിലെ കമന്റ് മുഖേന അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. 
How it works:

1. download the .tar file
2. extract it and copy the "school_data" folder to your home folder
3. if you want to install right clk on the nilanirnayam_0.0.7-1_all.deb file and install it with GDebi package installer and run it Application-Education-
Nilanirnayam
4. or if you want it without installation then dbl clk on the nilanirnayam.gambas file

2 comments:

  1. വിന്‍ഡോസ് എക്‌സ്പിയില്‍ ഇത് വര്‍ക്ക് ചെയ്യുമോ..?

    ReplyDelete
  2. Most probably it will not..

    Why don't you install Ubuntu ? It is free and free from viruses when you use internet and pen drives.

    ReplyDelete