പ്രിയപ്പെട്ട അദ്ധ്യാപകരെ, രക്ഷകർത്താക്കളെ,
കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ പൊതു വിദ്യാലയങ്ങളിൽ പതിറ്റാണ്ടുകളായി ഇംഗ്ലിഷ് പഠിപ്പിച്ചുകൊണ്ടിരുന്നത് Physical Science / Maths / Social Science / Natural Science അദ്ധ്യാപകരായിരുന്നു. ഇംഗ്ലിഷ് ബിരുദധാരികൾ തന്നെ ഇംഗ്ലിഷ് പഠിപ്പിക്കണം എന്ന ആവശ്യം ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നതിന്റെ ഫലമായി 1996-1998 കാലത്ത് ഇത് സംബന്ധിച്ച് നടപടികൾക്ക് സർക്കാർ തുടക്കമിടുകയും 2002 ജനുവരി ഏഴാം തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം
1. HSA English തസ്തിക സൃഷ്ടിക്കുകയും
2. ഇംഗ്ലിഷിനെ ഭാഷാ വിഷയങ്ങളിൽ അവസാനത്തേതായി ചേർക്കുകയും
3. HSA English shall be sanctioned on the basis of periods of work
എന്നൊക്കെ ചേർത്ത് KER അമന്റ് ചെയ്യും എന്നറിയിച്ചുകൊണ്ട് ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തുകയും ചെയ്തു. (അത് ഡൌണ്‍ലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പക്ഷെ KER അമന്റ് ചെയ്യപ്പെട്ടില്ല. ചെയ്തത് Kerala English Language Teacher's Association കോടതിയിൽ പോയ ശേഷം 2014-ൽ മാത്രം (കാരണം ഇന്നും നിഗൂഡം ! )
2002 ൽ G. O.(M.S.) 11/2002 dated 07.01.2002 (ഈ ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പ്രകാരം HSA English തസ്തിക സൃഷ്ടിച്ച സർക്കാർ Maths, Social Science വിഷയങ്ങളുടെ രണ്ടാം പോസ്റ്റ് എടുത്ത് ഇംഗ്ലിഷ് പോസ്റ്റ് സൃഷ്ടിച്ചതുകൊണ്ട് Core Subject അധ്യാപകർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായി.
ഒരു ഫുൾ റ്റൈം ഭാഷാ അദ്ധ്യാപകൻ 15 periods എടുക്കുമ്പോൾ ഇംഗ്ലിഷ് അദ്ധ്യാപകൻ 35-40 periods എടുക്കേണ്ടി വരുന്നു. ഭാഷാ അദ്ധ്യാപകർക്ക് 30 പീരീഡിന് സെക്കന്റ് പോസ്റ്റ് സൃഷ്ടിക്കപ്പെടും. എന്നാൽ ഇംഗ്ലിഷിനു 45 പീരീഡ് ആകുമ്പോൾ മാത്രമേ സെക്കന്റ് പോസ്റ്റ് വരികയുള്ളൂ. 5 ഡിവിഷനുകൾ ഉണ്ടെങ്കിൽ മാത്രമേ HSA English തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന് ഈ ഉത്തരവിൽ പറയുന്നതിനാൽ ഇംഗ്ലിഷ് അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്കൂളുകൾ ഇന്നും ധാരാളമാണ്. 5-മത്തെ ഡിവിഷൻ നഷ്ടപ്പെടുമ്പോൾ ജോലി പോവുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്യുന്ന ഇംഗ്ലിഷ് അധ്യാപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഇതിനെതിരെ പ്രതികരിക്കാനായി 14 ജില്ലകളിൽ നിന്നും ഇംഗ്ലിഷ് അദ്ധ്യാപകർ
ഒത്തു ചേർന്ന് കക്ഷി രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ KELTA (Kerala English
Language Teacher's Association) ക്ക് രൂപം കൊടുത്തു ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനിടയിൽ രേഖകൾ തിരയുമ്പോൾ ആണ് 11 വർഷം സർക്കാർ ലൈബ്രറിയിൽ ഉറങ്ങിക്കിടന്ന ഈ ഗസറ്റ് നോട്ടിഫിക്കേഷൻ കണ്ടെത്തിയത്.
06.06.2003 ലെ G.O. (P) 149/2003 പ്രകാരം ഇംഗ്ലിഷിനെ language ഗ്രൂപ്പിൽ പെടുത്തണമെന്നും KER അമന്റ് ചെയ്യണം എന്നും ഉള്ള
നമ്മുടെ നിവേദനങ്ങൾ പരിഗണിക്കപ്പെടാതെ വന്നപ്പോൾ നാം ഹൈക്കോടതിയിൽ WP (C)
18586/12 എന്ന Writ ഫയൽ ചെയ്തു. കോടതിയുടെ നിർദ്ദേശപ്രകാരം 2014-ൽ KER
അമന്റ് ചെയ്ത് ഇംഗ്ലിഷിനെ language ഗ്രൂപ്പിൽ ഉൾപ്പെടുത്തി. ഈ ഉത്തരവ്
പറയുന്നത് The post of HSA English shall be sanctioned on the basis of
periods allocated to English. This rule shall be implemented on a phased
manner without causing retrenchment of HSA core subjects as on
07.01.2002 എന്നാണ്. അതായത് 07.01.2002 ലെ ഓഡർ അസാധുവാണ്. അസാധുവായ ഈ
നിയമപ്രകാരം ഇപ്പോഴും അദ്ധ്യാപക തസ്തിക നിർണ്ണയം നടത്തപ്പെടുന്നു.
06.06.2003 -ലെ ഓഡർ നടപ്പാക്കി കിട്ടുന്നതിന് നാം വീണ്ടും ഹൈക്കോടതിയെ
സമീപിക്കേണ്ടിയിരിക്കുന്നു. അദ്ധ്യാപക ബാങ്കും ജോലി സ്ഥിരതയും ഉണ്ടെങ്കിലും
പലരും അടിസ്ഥാന ശമ്പളം മാത്രം വാങ്ങി പല ജില്ലകളിലായി കറങ്ങി നടക്കേണ്ടി
വരുന്നത് നാം കാണുന്നുണ്ട്. നമ്മുടെ സുരക്ഷ ഉറപ്പാക്കേണ്ടതും, ഇംഗ്ലിഷ്
അദ്ധ്യാപനം മെച്ചപ്പെടുത്തേണ്ടതും English Club, English Fest, English Blog എന്നിവ
കാര്യക്ഷമമാക്കേണ്ടതും പൊതു വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കേണ്ടതും നമ്മുടെ
ബാധ്യതയാണ്.
Sabu Mathew
President, KELTA
Sabu Mathew
President, KELTA