English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |
Showing posts with label General. Show all posts
Showing posts with label General. Show all posts

Tuesday, April 01, 2014

Election 2014 - Help updated...

Most of us have been appointed either as Presiding Officers or as Polling Officers. Here are some materials helpful in self preparation.

Monday, March 24, 2014

English Magazine ''THE ENGLISH RIDER' published by the English Club of Govt. Vocational Higher Secondary School Paruthippally, Thiruvananthapuram

Dear Sir,
            The English Magazine 'THE ENGLISH RIDER' published by the English Club of Govt. Vocational Higher Secondary  School Paruthippally, Thiruvananthapuram  was released by the Honorable Shri. Biju Prabhakar IAS.

Thursday, May 16, 2013

Number of visits 825000...

Displayed below are screen shots of the blogger dashboard 
when the no. of visits reached  
10001 on 23.03.2012
(6 months & 20 days after birth)
(Strange but true the number of visits shot from 5000 to 10000 in one month and that too just before the exam. That shows the attitude  of Mallus - "Pareekshayude thalennu padikkaam". Great... Dear students of Stds. VIII and IX start practising your lessons early. Don't wait for the last moment)
   
90000 on 03.09.2012
(after on year )
  
   111111 on 10.10.2012
(1 year 1 month 7 days)

175000 on 10.12.2012
(1 year 3 month 7 days)
   
200000 on 17.12.2012
(1 year 1 month 14 days, i.e. 25000 in 7 days)


225000 on 08.01.2013
(1 year 4 months 5 days) 


300000 on 07.02.2013
(1 year 5 months 4 days, ie. 75000 in one month)

450000 on 20.03.2013
(1 year, 6 months, 17 days, ie. 150000 in one month)
550000 on 19.06.2013
(1 year, 9 months, 17 days, i.e. 100000 in 3 months)
This is the fruit of the response and encouragement from you - teachers, students and parents.. Thank you one and all... It will also silent those who constantly laugh at my "profitless/useless" work.

Friday, January 11, 2013

Contributory Pension - Recorded Telephonic Conversation between a State Govt. Employee & a Central Govt. Employee

     ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായ വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണല്ലോ... പെന്‍ഷന്‍ പണം എവിടെ നിക്ഷേപിക്കപ്പെടും എന്ന ആശങ്ക ജീവനക്കാര്‍ക്ക്... അത് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി...

          തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ഫോണ്‍ സംഭാഷണം ഫെയിസ്ബുക്കില്‍ പ്രചരിച്ചു വരുന്നു... പണ്ടേ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കപ്പെട്ട കേന്ദ്ര സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ  ഫോണ്‍ സംഭാഷണം...
             സംഭാഷണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആ സംഭാഷണം പരസ്യമാക്കുന്നതില്‍ തനിക്കു വിരോധമില്ല എന്ന് വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ ഒരു ലിങ്ക് ഇവിടെയും നല്‍കുകയാണ്. ഡൌന്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, January 10, 2013

Global Warming - a slide show

 ഒന്‍പതാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിന്റെ നാലാം യൂണിറ്റ് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ആദ്യ പാഠം പ്രകൃതി ചൂഷണം അവസാനിപ്പിക്കാറായി എന്ന മുന്നറിയിപ്പ് നല്‍കുന്നു. തന്റെ അദ്ധ്യാപകനായ ശ്രീ. കൃഷ്ണകുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഘനശ്യാം എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി 'ആഗോള താപനത്തെപ്പറ്റി' തയ്യാറാക്കിയ ഒരു സ്ലൈഡ് ഷോയും ഒരു ന്യുസ് റിപ്പോര്‍ട്ടും ആണ് ഇന്നത്തെ പോസ്റ്റ്‌.
          The 4th unit in the 9th Std. text book is related to nature and the 1st chapter proclaims the need for bringing down global temperature rise. Today's post is a slide show and a news report on 'Global Warming' prepared by Ghanashyam, a 9th Std. student, inspired by his teacher Krishnakumar. This News was shot and edited by Krishnakumar sir.

Ghanasyam J
Std. 9 C
Elenthikara High School
Ernakulam


Monday, October 01, 2012

'ഒരു കുട്ടിക്ക് അമ്പത് ഇംഗ്ലിഷ് പുസ്തകം'



പ്രിയപ്പെട്ടവരേ,
                           ഇംഗ്ലിഷ്  ഭാഷാ പഠനത്തിനായി വ്യത്യസ്തമായ ഒരു ആശയവുമായി മുന്നിട്ടിറങ്ങുകയും വിജയിക്കുകയും ചെയ്ത മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ നാഷണല്‍ സ്കൂളിന്റെ തനത് പ്രവര്‍ത്തനം പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ...'ഒരു കുട്ടിക്ക് അമ്പത് ഇംഗ്ലിഷ് പുസ്തകം' എന്ന ഈ പദ്ധതി വഴി എട്ടാം ക്ലാസിലെ ഒരു കുട്ടി പത്താം ക്ലാസ് എത്തുമ്പോഴേക്കും 150  പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാവും. 2012 ജൂലൈ 28 നു തുടങ്ങിയ ഈ പദ്ധതിക്കായി രണ്ടായിരത്തോളം പുസ്തകങ്ങളാണ്  അവര്‍ സമൂഹത്തിന്റെ സഹകരണത്തോടെ പുതുതായി വാങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകര്‍ പ്രത്യേകിച്ചു രാംദാസ് എന്ന ഇംഗ്ലിഷ് അദ്ധ്യാപകന്‍ ആണ്.
                          പോസ്റ്റ്‌ വായിക്കുന്നതോടൊപ്പം താഴെ ചേര്‍ത്തിരിക്കുന്ന ഉദ്ഘാടന സമയത്തെ അവരുടെ ക്ഷണക്കത്തും പദ്ധതി സംബന്ധിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്തയും ശ്രദ്ധയോടെ വായിക്കുമല്ലോ...
                         സംസ്ഥാനം ഒട്ടാകെയുള്ള ഞങ്ങള്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കും ഇംഗ്ലിഷ് ക്ലബ് അംഗങ്ങള്‍ക്കും മാതൃകയായ ഈ പ്രോജെക്റ്റ്‌ വിഭാവന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവരുടെയും പേരില്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു...


INVITATION LETTER


A Dream Come True
–‘the first of its kind in the state’.
To
…………………………………………………………………
Dear Sir,
Please be with us on the occasion of the inauguration ceremony of our novel project  “A Dream Come True” –‘the first of its kind in the state’.
This project envisages accelerating the pace of English language learning by providing pupil friendly English books in the class rooms with plenty of scope for a variety of curriculum related discourses and other extended activities.
The project involves providing 50 ENGLISH BOOKS FOR EACH PUPIL in standards 8, 9 &10 and it ensures, with the constant support of the English teachers, that each pupil reads a minimum of 50 English books on completion of an academic year.
The books are carefully selected by our English teachers so that the level of language and the content are suitable to help us improve our reading skill and enhance our passion in the language and literature.
The project is ‘the first of its kind in the state’ as it is a collective effort of our parents, teachers, alumni, school management, well-wishers and a few reputed commercial organizations.
We feel that such a project will significantly help us learn English language in a more enjoyable way. We do feel proud of our teachers who dreamed this project and made it a reality.
So, we request your esteemed presence while our Honorable MLA. MR. Ahammed Kabeer inaugurates the Book Kit distribution and the English Club Activities of our school on 28th July, 2012 at 9.30 AM at National High School, Kolathur.
Thanking you,
Yours respectfully,
Isha, ( 8 K )
Secretary of English Club-2012, NHS, Kolathur

INAUGURATION



Tuesday, September 04, 2012

ഹൃദയം നിറഞ്ഞ നന്ദി... ഇംഗ്ലിഷ് ഫോര്‍ കേരള സിലബസ് സെപ്റ്റംബര്‍ മൂന്നാം തീയതി ഒരു വയസ് തികച്ചു ...

പ്രിയപ്പെട്ടവരേ ,
                  കഴിഞ്ഞ വര്‍ഷം ( 2011 ) സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെയാണ്  ഈ ബ്ലോഗിന്  തുടക്കം കുറിച്ചത്... സെപ്റ്റംബര്‍ അഞ്ച്  അദ്ധ്യാപക ദിനത്തില്‍ കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലിഷ് അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന്  ഉപകാരപ്പെടുന്ന ഓഡിയോ, വീഡിയോ, എഴുത്തുകാരെ സംബന്ധിച്ച വിവരങ്ങള്‍, ഗ്രാമര്‍ പഠനത്തിനുതകുന്ന വിഭവങ്ങള്‍ , പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ എന്നിങ്ങനെ അനേകം വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നതായിരുന്നു ഉദ്ദേശം.

                  ബ്ലോഗ്‌ തുടങ്ങുന്നതില്‍ സഹായിച്ചത് കോട്ടയം ജില്ലയിലെ കണമല സാന്തോം സ്കൂളിലെ മലയാളം അദ്ധ്യാപകനും ഐ. ടി. അദ്ധ്യാപനത്തില്‍ തല്പരനുമായ ജിം ജോ സര്‍ ആണ്.  "ഒരു ബ്ലോഗ്‌ തുടങ്ങാന്‍ വളരെ എളുപ്പമാണ് . പക്ഷെ അത് നിരന്തരം അപ് ഡേയ്റ്റ് ചെയ്യമെന്നുണ്ടെങ്കില്‍ മാത്രമേ തുടങ്ങാവൂ "  എന്ന് അന്ന് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇന്നും എന്റെ മനസിലുണ്ട്. പിന്നീട് കാര്യമായ പ്രതികരണമോ പ്രോത്സാഹനമോ ഉണ്ടാകുന്നില്ല എന്ന എന്റെ പരാതി കണ്ട അദ്ദേഹം " നിരാശനാകരുത്.... ഉരുട്ടി വായിലിട്ടുകൊടുത്താല്‍ അപ്പാടെ വിഴുങ്ങി ഉപ്പില്ലെന്നുപറയുന്നവനാ മലയാളി....ഒന്നും പ്രതീക്ഷിക്കണ്ട. കമന്റ്സ് പോലും.... സേവിക്കുക... അതുമാത്രമാവണം ലക്ഷ്യം... ഡൈവോഴ്സ് നോട്ടീസ് പിന്നാലെ എത്തിക്കോളും " എന്ന് കമന്റ് ചെയ്ത് പ്രോത്സാഹിപ്പിച്ചു. ബ്ലോഗിന്റെ ഹോം പെയ്ജിലെ ചിത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്.

                   ബ്ലോഗിലേയ്ക്ക് പലപ്പോഴായി പഠന വിഭവങ്ങള്‍ അയച്ചു തന്ന മാത്യു  മുള്ളംചിറ , തങ്കച്ചന്‍ കെ. എം. കുളപ്പള്ളില്‍ , അബ്ദുല്‍ അത്തിഫ് ഹമീദ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. നേരിട്ടും ഫോണ്‍ , ഈ മെയില്‍ എന്നിവ വഴിയും  പിന്തുണ അറിയിച്ച നൂറുകണക്കായ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും വ്യക്തിപരമായ നന്ദി അറിയിക്കുന്നു.

             തുടക്കം മുതല്‍ പിന്തുണ തന്ന 'ഹിന്ദി മന്ത്രണ്‍ സഭ കൊട്ടാരക്കര' , 'ഇംഗ്ലിഷ്  ഫോര്‍ കോമണ്‍ മാന്‍' നടത്തുന്ന പ്രദീപ്‌ സര്‍ തുടങ്ങി അനേകരെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ  ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗായ 'മാത്സ് ബ്ലോഗിന്റെ' അണിയറ ശില്പികളായ ഹരി , നിസാര്‍ എന്നീ അദ്ധ്യാപകരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്താതെ ഇത് പൂര്‍ണ്ണമാവില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റനേകം മുഖങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി.............

              ആദ്യ മാസങ്ങളില്‍ ഞാനും എന്റെ അദ്ധ്യാപക വിദ്യാര്‍ഥി സുഹൃത്തുക്കളും മാത്രം സന്ദര്‍ശിച്ചിരുന്ന അവസ്ഥയില്‍ നിന്ന്  ബ്ലോഗ്‌ ഏറെ വളര്‍ന്നിരിക്കുന്നു. 


മാര്‍ച്ച്  23 - നു സന്ദര്‍ശനങ്ങള്‍ 10000 കടന്നപ്പോള്‍


        എട്ട്, ഒന്‍പത് , പത്ത് ക്ലാസുകള്‍ക്ക് മാത്രമായി തുടങ്ങി പിന്നീടത്‌ ഹയര്‍ സെക്കന്ററി, യു.പി. വിഭാഗങ്ങളിലേയ്ക്കും വളര്‍ന്നു. ദിവസവും ശരാശരി 4000 -  5000 സന്ദര്‍ശങ്ങള്‍ എന്നതാണ്  ഈ ഓണ പരീക്ഷക്ക്‌ മുമ്പ് വരെയുള്ള അവസ്ഥ. 


            ഓണ അവധിയുടെ ആലസ്യം വിട്ടുണരുമ്പോള്‍ ഇന്നത്തെ അവസ്ഥ ഇങ്ങനെ ....




    ബ്ലോഗ്‌ അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന് പ്രയോജനപ്പെടുന്നു എന്നത് ആഹ്ലാദം പ്രദാനം ചെയ്യുന്നുവെങ്കിലും ഉത്തരവാദിത്വം കൂടുന്നു എന്നത് ചിലപ്പോഴെങ്കിലും ഭയം ജനിപ്പിക്കുന്നു.  കുടുംബത്തിന്റെ പിന്തുണയില്‍ വിശ്വസിച്ചും ഇത് വരെ വഴി നടത്തിയ ഈശ്വരനില്‍ ശരണം പ്രാപിച്ചും മുന്നോട്ടു പോകുന്നു....

ഏവരുടെയും സഹകരണം ഇനിയുള്ള നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് , പ്രത്യേകിച്ച് സഹബ്ലോഗര്‍മാരെ പ്രതീക്ഷിച്ചു കൊണ്ട്.....

സ്നേഹത്തോടെ
രാജീവ് സര്‍

Thursday, July 12, 2012

Noon Feeding Software

            Sudheer Kumar T. K., Headmaster, K C A L P School, Eramangalam, Balussery , Kozhikode has prepared a worksheet in Excel which will help the Noon Feeding Committee to plan the Noon feeding items.  If we enter the number of students fed and the amount spent for noon feeding we will get the unspent amount for utilisation.  Thus we can improve the menu for the following days with milk, egg or other items. Please try this and share if it is useful.

Students < 150      click here
Students 151 - 500  click here
Students 500           click here

For doubts Contact
Sudheer Kumar T K
Headmaster, 

K C A L P School, Eramangalam,,

Balussery Sub District, Kozhikode

Phone- 9495050552

E mail id- 
sudeeeertk@gmail.com

Sunday, July 08, 2012

How FBI DNS Changer Shutdown Might Break Your Internet and What To Do About It

   ജൂലൈ 9 ന് എഫ്.ബി ഐ. ഡി.എൻ.എസ്. സെർവർ ചെയ്ഞ്ചർ ഷട്ട് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാനല്ലോ. എഫ്. ബി. ഐ. ഇത് സംബന്ധിച്ചു പുറത്തിറക്കിയ ഹെല്പ് ഫയലും അതോടൊപ്പം ഇന്റെനെറ്റ് പരതിയപ്പോൾ ലഭിച്ച ഒരു പോസ്റ്റും അതേപടി പീ.ഡി.എഫ്. ആയി നല്‍കുന്നു.  . വളരെ ലളിതമായ ഭാഷയില്‍ പ്രശ്നവും പരിഹാരവും നിര്‍ദ്ടെസിക്കുന്നുണ്ട് അവര്‍. ലിനക്സ് സിസ്റ്റങ്ങളെ ബാധിച്ചിട്ടുണ്ടാവാമെന്നും ഇല്ലെന്നും രണ്ടു പക്ഷം ഉണ്ട്.
                   എന്തായാലും ഇതു ഉപകാരപ്പെടും... കാരണം സ്കൂളില്‍ ലിനക്സ് ആണെങ്കിലും ബഹുഭൂരിപക്ഷം അധ്യാപകരുടെയും വീട്ടില്‍ വിന്‍ഡോസ് ആണല്ലോ !!!!!


സ്നേഹപൂര്‍വ്വം
രാജീവ്

Click below to Download


Friday, May 11, 2012

Why so many visitors from other countries !!!

പ്രിയപ്പെട്ട ബ്ലോഗര്‍മാരെ,
                               15000 അടുത്ത്  സന്ദര്‍ശനങ്ങള്‍ ഉള്ള ഇംഗ്ലിഷ്  ബ്ലോഗില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് എത്രയൊക്കെ ആളുകള്‍ സന്ദര്‍ശിച്ചു എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇന്ത്യയില്‍ നിന്നും 12000 മിച്ചം മാത്രമേ ഉള്ളുവെന്നും ബാക്കി താഴെ ചിത്രത്തില്‍ തന്നിരിക്കുന്ന പോലെ  U.A.E. (760), U.S.A. (620), China (219), Russia (101), Saudi Arabia (62), Germany (61), Ireland 51), Israel (50), Romania (46) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് എന്നതാണ്. കേരളത്തിലെ ഒരു ബ്ലോഗില്‍ റോമാനിയായ്ക്കും ചൈനയ്ക്കും റഷ്യക്കും മറ്റുമൊക്കെ എന്തെ ഇത്ര താല്പര്യം? ബ്ലോഗില്‍ ആരോ ചെയ്ത കമന്റ് എന്ന പേരില്‍ മെയില്‍ നോട്ടിഫിക്കേഷന്‍ വരുന്നു.പക്ഷെ ബ്ലോഗ്‌ ചെക്ക് ചെയ്‌താല്‍ അങ്ങനൊരു കമന്റ് ഇല്ലേ ഇല്ല ! മറ്റു ബ്ലോഗുകളും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടാവണം... ആരും ഇത്തരത്തില്‍ വെളുപ്പെടുത്തിക്കണ്ടിട്ടില്ല. കൂടുതല്‍ അറിയാവുന്നവര്‍ കമന്റ് ആയോ മെയില്‍ ആയോ ഒരു വിശദീകരണം തരണമെന്ന് അപേക്ഷിക്കുന്നു.

Tuesday, May 08, 2012

നിങ്ങളെന്തേ ഇത്ര സ്വാര്‍ത്ഥരാവുന്നു !!!!

ഇവിടെ കിട്ടുന്നതെല്ലാം സ്വന്തമാക്കാന്‍ അല്ലാതെ നിങ്ങള്‍ക്കൊന്നും തരാനില്ലേ? നിങ്ങളെപ്പോലെ തന്നെ തിരക്കും ജീവിത പ്രാരാബ്ധങ്ങളും ഒക്കെ ഉള്ളവര്‍തന്നെയാണ് തങ്ങളുടെ സമയവും പണവും ചിലവാക്കി പൊതു നന്മയ്ക്ക് വേണ്ടി ഇതുപോലെയുള്ള സേവനങ്ങള്‍ ചെയ്യുന്നത്. ദിവസം ആയിരക്കണക്കിനു സന്ദര്‍ശനങ്ങള്‍ ഈ ബ്ലോഗിനുണ്ട് .
ഇഷ്ടം പോലെ  download ചെയ്തു കൊണ്ട് പോകുന്നുമുണ്ട്.
പക്ഷെ അവസാനമായി ഒരാള്‍ പഠനസഹായി അയച്ചുതന്നത് ഫെബ്രുവരിയില്‍ ആണ്. രണ്ടെണ്ണം ഫെബ്രുവരിയിലും രണ്ടെണ്ണം ജനുവരിയിലും...
ഇംഗ്ലിഷ് അധ്യാപകര്‍ ഇത്രമാത്രം സെല്‍ഫിഷ് ആണോ ?? 
ഈ ഒന്‍പത്  മാസത്തിനിടയ്ക്ക്  ആകെ സഹായിച്ചത് നാലേ  നാല് പേര്‍ !!!!!!! 
ശ്രീമതി. റ്റീന  ട്ടൈട്ടസ്, ശ്രീ. ജെയിംസ് ജോസ് , മാത്യു മുള്ളംചിര, ശ്രീ. തങ്കച്ചന്‍ കെ.എം.കുളപ്പള്ളില്‍. നിങ്ങള്‍ക്ക്  അനേകരുടെ പേരില്‍ അകമഴിഞ്ഞ നന്ദി...

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

Thursday, April 19, 2012

Want blood or want to donate it ?

indianbloodbank.com under Indian Blood Bank Society was inaugurated by Honorable minister of Health & Coir, Shri. Adoor Prakash IMA Hall, Ernakulam. Hon. Lt. Col. Mohanlal Padmasree, Shri. Ganesh Kumar (Minister of Forest, Sports & Cinema), Dr. Kuriyipe (IMA Chairman) and other prominent personalities supported us with their esteemed presence on the occasion.      

 Indian Blood Bank Society is a noble charity organization formed with the active initiation and guidance of Lt. Col. (Hon.) Dr. Mohanlal, under Act For Humanity. Act For Humanity is a Non-profit organization founded by Mr. Esahaque Eswaramangalam and a group of young social workers during 2004, with Lt. Col. (Hon.) Dr. Mohanlal as its goodwill ambassador, aiming to fight against terrorism and fanatic activities. Act For Humanity aims to enhance the humanistic elements of each individual and prepare them to be tolerant, responsive, accountable and responsible social citizen.
      Indian Blood Bank is aimed at promoting the awareness of blood donation among the public. It is committed to stay ahead of all linguistic-rational-religious-political differences and shall be fully focusing its objectives in health care activities, with technology support from WebCastle Media Pvt. Ltd., Cochin.
        Indian Blood Bank Society is registered as per The TCLSCS Registration Act XII of 1955 under the Government of Kerala. Initial operation of Indian Blood Bank shall be limited to Kerala and in the coming years its services shall be available all over India.
Click on www.indianbloodbank.com



Every 2 seconds, someone in India needs blood.
That someone can be you.

An initiative by L&T Insurance, MY:BLOODCONNECT is a website that provides you the safest and quickest way to get blood through people you already know, using a platform that you can completely trust.

Why MY:BLOODCONNNECT?

arrow Create a strong & dependable network of friends & family who share your blood group
arrow Reduce the 'search time for blood' when you are in dire need
arrow Send & receive blood alerts through emails & SMS

How it Works?

Step 1 Register on www.mybloodconnect.com
Step 2 Choose 5 trusted people as your Blood Emergency Contacts ( BECs ) who will have access to your account and can send emergency alert messages.
Step 3 Create a network of people with the same Blood Group as you.
Step 4 In case of a medical emergency, log in and select an option to send out a blood alert. An email and SMS will be sent to people you select.
Save your life by creating a dependable network of friends and family who share blood group.
Register

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.

Friday, September 30, 2011

അധ്യാപക പായ്കിജിന് അംഗീകാരം:


The government orders related to Teacher's Package can be downloaded from the following links.



അധ്യാപക പായ്കിജ് സംബന്ധിച്ചു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കുവാന്‍ അതാതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  
മാതൃഭൂമി
ദീപിക
ദീപിക
മംഗളം 

തിരുവനന്തപുരം: അധ്യാപക പാക്കേജിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ സംസ്‌ഥാനത്തു ശമ്പളമില്ലാത്ത അധ്യാപകരുണ്ടാകില്ലെന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

  ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കും. 2010-11 അധ്യയനവര്‍ഷം അനുവദിക്കപ്പെട്ട തസ്‌തികകളില്‍ രാജി, മരണം, പ്രമോഷന്‍, വിരമിക്കല്‍ എന്നീ കാരണങ്ങളാല്‍ ഉണ്ടായിട്ടുളള ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കും അംഗീകാരം നല്‍കും.

   അധ്യാപക നിയമനത്തിനു റവന്യൂ ജില്ലാ തലത്തില്‍ ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കും. 2987 പ്രൊട്ടക്‌ടഡ്‌ അധ്യാപകരും പ്രൊട്ടക്ഷന്‍ കാലാവധിക്കുശേഷം സ്‌ഥിരം തസ്‌തികകളില്‍ നിയമനം നേടിയവരും കുട്ടികളുടെ കുറവുമൂലം ജോലി നഷ്‌ടപ്പെട്ടവരുമായ 1700 പേരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 പേരും ഉള്‍പ്പെടെ 8,076 അധ്യാപകര്‍ ഉള്‍പ്പെടുന്ന ടീച്ചേഴ്‌സ് ബാങ്കായിരിക്കും രൂപീകരിക്കുക. പുതുക്കിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകളില്‍ ആദ്യത്തേത്‌ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നികത്തും.

  ഹ്രസ്വകാല ഒഴിവുകളിലേക്കു ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു സ്‌കൂള്‍ മാനേജര്‍മാര്‍ക്കു തെരഞ്ഞെടുക്കാം. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ബാക്കിയുണ്ടാകുന്ന ഒഴിവുകളില്‍ മാനേജര്‍ക്കു നിയമനം നടത്താന്‍ അധികാരമുണ്ടായിരിക്കും. ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന്‌ അധ്യാപകന്‍ ലഭ്യമല്ലാത്തപക്ഷം 48 മണിക്കൂറിനുള്ളില്‍ യോഗ്യതയുള്ള അധ്യാപകനെ നിയമിക്കാന്‍ മാനേജര്‍മാര്‍ക്ക്‌ അധികാരമുണ്ടായിരിക്കും.

 പുതുക്കിയ അനുപാതപ്രകാരമുള്ള (1:30, 1:35) അധിക അധ്യാപക തസ്‌തികകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന, അതത്‌ സ്‌കൂളിലെ അധ്യാപകനു പ്രഥമ പരിഗണന ലഭിക്കും. അടുത്തതായി ടീച്ചേഴ്‌സ് ബാങ്കിലെ ഒരാളെ നിയമിക്കും. കൂടാതെ അതതു സ്‌കൂളിലെ അര്‍ഹതപ്പെട്ടവരുടെ സീനിയോറിറ്റി ലിസ്‌റ്റില്‍നിന്നു ക്രമപ്രകാരം നിയമനം നടത്തും.

   ഓരോ സ്‌കൂളിലെയും അര്‍ഹരുടെ സീനിയോറിറ്റി ലിസ്‌റ്റ് ഒരുമാസത്തിനകം തയാറാക്കണം. പരാതികള്‍ക്കൂടി പരിശോധിച്ച്‌ സീനിയോറിറ്റി ലിസ്‌റ്റിന്‌ അന്തിമരൂപം നല്‍കും. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പുതിയ അധ്യാപക നിയമനം നടത്താവൂ. അതിനു സര്‍ക്കാരിന്റെ അനുമതി തേടണം. നിലവില്‍ മാനേജരും ഡി.ഇ.ഒയും അറിഞ്ഞാല്‍ മതിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  സീനിയോറിറ്റി ലിസ്‌റ്റ് തയാറാകുന്നതോടെ ഇപ്പോള്‍ ശമ്പളമില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ശമ്പളം നല്‍കാനുള്ള അധികാരം പ്രധാനാധ്യാപകനായിരിക്കും.

   പുതിയ അധ്യാപകനിയമനത്തിന്‌ അടിസ്‌ഥാന യോഗ്യതയായി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്‌റ്റ് നിര്‍ബന്ധമാക്കും. നിലവില്‍ എല്ലാ സ്‌കൂളിലെയും സ്‌പെഷലിസ്‌റ്റ് അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തി അവരുടെ സേവനം മുഴുവന്‍ സ്‌കൂളിലും ലഭ്യമാക്കും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പി.എസ്‌.സി. വഴി നികത്തും. പുതുക്കിയ അനുപാതപ്രകാരം വരുന്ന അധിക തസ്‌തിക നിര്‍ണയത്തിന്‌ യുണൈറ്റഡ്‌ ഐ.ഡി. നിര്‍ബന്ധമാക്കും.

   കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്ന അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അധ്യാപകരെക്കൊണ്ട്‌ അവധിയെടുപ്പിച്ചശേഷം ഈ ഒഴിവില്‍ പുതിയ നിയമനം നടത്തുന്ന നടപടി അവസാനിപ്പിക്കും. അനാവശ്യമായി തസ്‌തികകള്‍ സൃഷ്‌ടിച്ചു നിയമനം നടത്തുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട് : മംഗളം ദിനപത്രം സെപ്തംബര്‍  29 വ്യാഴം.