ഈ വർഷത്തെ ICT പാഠങ്ങൾ തുടങ്ങുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ വിപിൻ മഹാത്മയുടെ ഐസിടി പാഠങ്ങൾ രണ്ടുകയ്യും നീട്ടി
സ്വീകരിച്ച നിങ്ങളോട് വിപിനെപ്പറ്റി പറയേണ്ടതില്ലല്ലോ.ഗവ. എച്ച്. എസ്.
കടയ്ക്കലിൽ ലാബ് അസിസ്റ്റന്റ് ആയി തുടങ്ങിയ വിപിന്റെ ക്ലാസ്സുകൾ
മാത്സ്ബ്ലോഗിലൂടെ പങ്കുവച്ചപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ
സ്നേഹത്തോടുകൂടി തന്നെയാണ് ഏറ്റുവാങ്ങിയത്.ആ സ്നേഹവും കടപ്പാടും വിപിനും
എന്നും തിരികെ നൽകിയിട്ടുണ്ട്, നൽകിക്കൊണ്ടിരിക്കുന്നു.
ഉപജീവനത്തിന് സ്‌കൂളിലെ ചെറിയ വരുമാനം തികയാതെ വന്നപ്പോൾ മറ്റു
ജോലികളിലേക്ക് പോയ വിപിന് ഒരു ഉപജീവന മാർഗ്ഗം ഒരുക്കാനും മാത്സ്ബ്ലോഗിനു
കഴിഞ്ഞെന്ന ചാരിതാർഥ്യവും ഇപ്പോൾ പങ്കുവക്കട്ടെ. കഴിഞ്ഞ വർഷം മാത്‍സ്
ബ്ലോഗിലൂടെ നിങ്ങളെ അറിയിച്ച, വിപിന്റെ EASY A + DVD കളിലൂടെ ആ
ചെറുപ്പക്കാരൻ ഇന്ന് അതിജീവിക്കുന്നു.
ഈ പോസ്റ്റിൽ 8 9 10 ക്ലാസ്സുകളിലെ ഐസിടി ആദ്യ പാഠങ്ങൾ പങ്കുവക്കുന്നു.
ഒപ്പം പത്തിലെ തിയറി നോട്ടുകളും. തുടർന്ന് വരുന്ന പോസ്റ്റുകളിൽ 8 9
ക്ലാസ്സുകളിലെ പാഠങ്ങളും പത്തിലെ തിയറി നോട്ടുകളും തയ്യാറാക്കി നൽകാമെന്നും
വിപിൻ ഉറപ്പ് നൽകുന്നു.
Read More | തുടര്‍ന്നു വായിക്കുക