സ്കൂളില്‍ ഇലക്ഷന്‍ നടത്താനായി MIT App inventor ഉപയോഗിച്ച് മലപ്പുറം പൊന്നാനി AVHSS ലെ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ശ്രീ. ജിപ്സൺ ജേക്കബ് ഉണ്ടാക്കിയ ഒരു ആന്‍ഡ്രോയിഡ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഈ പോസ്റ്റിൽ പങ്കു വെയ്ക്കുന്നത്. മുന്‍പ് പബ്ലിഷ് ചെയ്തതിൽ നിന്ന് കുറേയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹെല്‍പ് ഫയലില്‍ കാര്യങ്ങള്‍ വിശദ്ധമായി പറഞ്ഞിട്ടുണ്ട്.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം clear എന്ന പാസ്വേഡ് നല്‍കി database
ക്ലിയര്‍ചെയ്തുവേണം ഉപയോഗിക്കാന്‍.
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും പഴങ്ങളാണ് ചിഹ്നങ്ങളായി നല്‍കിയിരിക്കുന്നത്.
മത്സരിക്കുന്ന കുട്ടികളുടെ എണ്ണം Set ബട്ടണ്‍ ഉപയോഗിച്ച് ക്രമീകരിക്കാം (എന്നാല്‍ മോക്ക് പോളിങ്ങിനു ശേഷം clear ചെയ്താല്‍ വീണ്ടും സെറ്റ്
ചെയ്യേണ്ടിവരും). റിസള്‍ട്ട് അറിയാന്‍ get എന്നാണ് പാസ്വേഡ്. ഒരു കുട്ടി
വോട്ട്ചെയ്താല്‍ 10 സെക്കന്റു നേരത്തേയ്ക്ക് ബട്ടണ്‍ അപ്രത്യക്ഷമാകുന്ന
രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബാക്കി ഏറെക്കുറെ വോട്ടിങ്ങ്
മെഷീന്‍പോലെയാണ്. ഉപയോഗിച്ചുനോക്കി അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ? മറ്റു ചില മാറ്റങ്ങളും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ക്രമേണ അതും ഉള്‍പ്പെടുത്താം എന്നു അദ്ദേഹം കരുതുന്നു.