പ്രിയപ്പെട്ടവരേ ,
ബ്ലോഗ് തുടങ്ങുന്നതില്‍ സഹായിച്ചത് കോട്ടയം ജില്ലയിലെ കണമല സാന്തോം സ്കൂളിലെ മലയാളം അദ്ധ്യാപകനും ഐ. ടി. അദ്ധ്യാപനത്തില്‍ തല്പരനുമായ ജിം ജോ സര്‍ ആണ്. "ഒരു ബ്ലോഗ് തുടങ്ങാന്‍ വളരെ എളുപ്പമാണ് . പക്ഷെ അത് നിരന്തരം അപ് ഡേയ്റ്റ് ചെയ്യമെന്നുണ്ടെങ്കില്‍ മാത്രമേ തുടങ്ങാവൂ " എന്ന് അന്ന് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇന്നും എന്റെ മനസിലുണ്ട്. പിന്നീട് കാര്യമായ പ്രതികരണമോ പ്രോത്സാഹനമോ ഉണ്ടാകുന്നില്ല എന്ന എന്റെ പരാതി കണ്ട അദ്ദേഹം " നിരാശനാകരുത്.... ഉരുട്ടി വായിലിട്ടുകൊടുത്താല്‍ അപ്പാടെ വിഴുങ്ങി ഉപ്പില്ലെന്നുപറയുന്നവനാ മലയാളി....ഒന്നും പ്രതീക്ഷിക്കണ്ട. കമന്റ്സ് പോലും.... സേവിക്കുക... അതുമാത്രമാവണം ലക്ഷ്യം... ഡൈവോഴ്സ് നോട്ടീസ് പിന്നാലെ എത്തിക്കോളും " എന്ന് കമന്റ് ചെയ്ത് പ്രോത്സാഹിപ്പിച്ചു. ബ്ലോഗിന്റെ ഹോം പെയ്ജിലെ ചിത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ബ്ലോഗിലേയ്ക്ക് പലപ്പോഴായി പഠന വിഭവങ്ങള്‍ അയച്ചു തന്ന മാത്യു മുള്ളംചിറ , തങ്കച്ചന്‍ കെ. എം. കുളപ്പള്ളില്‍ , അബ്ദുല്‍ അത്തിഫ് ഹമീദ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. നേരിട്ടും ഫോണ്‍ , ഈ മെയില്‍ എന്നിവ വഴിയും പിന്തുണ അറിയിച്ച നൂറുകണക്കായ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും വ്യക്തിപരമായ നന്ദി അറിയിക്കുന്നു.
തുടക്കം മുതല്‍ പിന്തുണ തന്ന 'ഹിന്ദി മന്ത്രണ്‍ സഭ കൊട്ടാരക്കര' , 'ഇംഗ്ലിഷ് ഫോര്‍ കോമണ്‍ മാന്‍' നടത്തുന്ന പ്രദീപ് സര്‍ തുടങ്ങി അനേകരെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗായ 'മാത്സ് ബ്ലോഗിന്റെ' അണിയറ ശില്പികളായ ഹരി , നിസാര്‍ എന്നീ അദ്ധ്യാപകരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്താതെ ഇത് പൂര്‍ണ്ണമാവില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റനേകം മുഖങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി.............
ആദ്യ മാസങ്ങളില്‍ ഞാനും എന്റെ അദ്ധ്യാപക വിദ്യാര്‍ഥി സുഹൃത്തുക്കളും മാത്രം സന്ദര്‍ശിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ബ്ലോഗ് ഏറെ വളര്‍ന്നിരിക്കുന്നു.
മാര്‍ച്ച് 23 - നു സന്ദര്‍ശനങ്ങള്‍ 10000 കടന്നപ്പോള്‍
ഓണ അവധിയുടെ ആലസ്യം വിട്ടുണരുമ്പോള്‍ ഇന്നത്തെ അവസ്ഥ ഇങ്ങനെ ....
ഏവരുടെയും സഹകരണം ഇനിയുള്ള നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് , പ്രത്യേകിച്ച് സഹബ്ലോഗര്‍മാരെ പ്രതീക്ഷിച്ചു കൊണ്ട്.....
സ്നേഹത്തോടെ
രാജീവ് സര്‍
കഴിഞ്ഞ വര്‍ഷം ( 2011 ) സെപ്റ്റംബര്‍ മൂന്നാം തീയതി
രാവിലെയാണ് ഈ ബ്ലോഗിന് തുടക്കം കുറിച്ചത്... സെപ്റ്റംബര്‍ അഞ്ച്
അദ്ധ്യാപക ദിനത്തില്‍ കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലിഷ് അദ്ധ്യാപക
വിദ്യാര്‍ഥി ലോകത്തിന് ഉപകാരപ്പെടുന്ന ഓഡിയോ, വീഡിയോ,
എഴുത്തുകാരെ സംബന്ധിച്ച വിവരങ്ങള്‍, ഗ്രാമര്‍ പഠനത്തിനുതകുന്ന വിഭവങ്ങള്‍
, പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ എന്നിങ്ങനെ
അനേകം വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നതായിരുന്നു ഉദ്ദേശം.
ബ്ലോഗ് തുടങ്ങുന്നതില്‍ സഹായിച്ചത് കോട്ടയം ജില്ലയിലെ കണമല സാന്തോം സ്കൂളിലെ മലയാളം അദ്ധ്യാപകനും ഐ. ടി. അദ്ധ്യാപനത്തില്‍ തല്പരനുമായ ജിം ജോ സര്‍ ആണ്. "ഒരു ബ്ലോഗ് തുടങ്ങാന്‍ വളരെ എളുപ്പമാണ് . പക്ഷെ അത് നിരന്തരം അപ് ഡേയ്റ്റ് ചെയ്യമെന്നുണ്ടെങ്കില്‍ മാത്രമേ തുടങ്ങാവൂ " എന്ന് അന്ന് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇന്നും എന്റെ മനസിലുണ്ട്. പിന്നീട് കാര്യമായ പ്രതികരണമോ പ്രോത്സാഹനമോ ഉണ്ടാകുന്നില്ല എന്ന എന്റെ പരാതി കണ്ട അദ്ദേഹം " നിരാശനാകരുത്.... ഉരുട്ടി വായിലിട്ടുകൊടുത്താല്‍ അപ്പാടെ വിഴുങ്ങി ഉപ്പില്ലെന്നുപറയുന്നവനാ മലയാളി....ഒന്നും പ്രതീക്ഷിക്കണ്ട. കമന്റ്സ് പോലും.... സേവിക്കുക... അതുമാത്രമാവണം ലക്ഷ്യം... ഡൈവോഴ്സ് നോട്ടീസ് പിന്നാലെ എത്തിക്കോളും " എന്ന് കമന്റ് ചെയ്ത് പ്രോത്സാഹിപ്പിച്ചു. ബ്ലോഗിന്റെ ഹോം പെയ്ജിലെ ചിത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ബ്ലോഗിലേയ്ക്ക് പലപ്പോഴായി പഠന വിഭവങ്ങള്‍ അയച്ചു തന്ന മാത്യു മുള്ളംചിറ , തങ്കച്ചന്‍ കെ. എം. കുളപ്പള്ളില്‍ , അബ്ദുല്‍ അത്തിഫ് ഹമീദ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. നേരിട്ടും ഫോണ്‍ , ഈ മെയില്‍ എന്നിവ വഴിയും പിന്തുണ അറിയിച്ച നൂറുകണക്കായ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും വ്യക്തിപരമായ നന്ദി അറിയിക്കുന്നു.
തുടക്കം മുതല്‍ പിന്തുണ തന്ന 'ഹിന്ദി മന്ത്രണ്‍ സഭ കൊട്ടാരക്കര' , 'ഇംഗ്ലിഷ് ഫോര്‍ കോമണ്‍ മാന്‍' നടത്തുന്ന പ്രദീപ് സര്‍ തുടങ്ങി അനേകരെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗായ 'മാത്സ് ബ്ലോഗിന്റെ' അണിയറ ശില്പികളായ ഹരി , നിസാര്‍ എന്നീ അദ്ധ്യാപകരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്താതെ ഇത് പൂര്‍ണ്ണമാവില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റനേകം മുഖങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി.............
ആദ്യ മാസങ്ങളില്‍ ഞാനും എന്റെ അദ്ധ്യാപക വിദ്യാര്‍ഥി സുഹൃത്തുക്കളും മാത്രം സന്ദര്‍ശിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ബ്ലോഗ് ഏറെ വളര്‍ന്നിരിക്കുന്നു.
മാര്‍ച്ച് 23 - നു സന്ദര്‍ശനങ്ങള്‍ 10000 കടന്നപ്പോള്‍
എട്ട്, ഒന്‍പത് , പത്ത് ക്ലാസുകള്‍ക്ക് മാത്രമായി
തുടങ്ങി പിന്നീടത് ഹയര്‍ സെക്കന്ററി, യു.പി.
വിഭാഗങ്ങളിലേയ്ക്കും വളര്‍ന്നു. ദിവസവും ശരാശരി 4000 - 5000 സന്ദര്‍ശങ്ങള്‍ എന്നതാണ് ഈ ഓണ പരീക്ഷക്ക് മുമ്പ് വരെയുള്ള അവസ്ഥ.
ഓണ അവധിയുടെ ആലസ്യം വിട്ടുണരുമ്പോള്‍ ഇന്നത്തെ അവസ്ഥ ഇങ്ങനെ ....
ബ്ലോഗ്
അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന് പ്രയോജനപ്പെടുന്നു എന്നത് ആഹ്ലാദം
പ്രദാനം ചെയ്യുന്നുവെങ്കിലും ഉത്തരവാദിത്വം കൂടുന്നു എന്നത് ചിലപ്പോഴെങ്കിലും ഭയം
ജനിപ്പിക്കുന്നു. കുടുംബത്തിന്റെ പിന്തുണയില്‍ വിശ്വസിച്ചും ഇത് വരെ വഴി
നടത്തിയ ഈശ്വരനില്‍ ശരണം പ്രാപിച്ചും മുന്നോട്ടു പോകുന്നു....
ഏവരുടെയും സഹകരണം ഇനിയുള്ള നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് , പ്രത്യേകിച്ച് സഹബ്ലോഗര്‍മാരെ പ്രതീക്ഷിച്ചു കൊണ്ട്.....
സ്നേഹത്തോടെ
രാജീവ് സര്‍
അഭിനന്ദനങ്ങള്‍ രാജീവ് സാര്‍.
ReplyDeleteസുശക്തമായ ഒരു ടീം മൊത്തം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതാണ് മാത്‌സ് ബ്ലോഗിനെ താങ്കളുടെ വാക്കുകളില്‍ പറഞ്ഞപോലെ കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗാക്കി മാറ്റിയത്. ഈ പ്രവൃത്തികളെല്ലാം ഒരു വര്‍ഷമായി ഒറ്റക്കുചെയ്യുന്നുവെന്നുള്ളത് അത്ഭുതകരമാണ്, അതും കാര്യമായ കമന്റുകളുടെ പ്രോത്സാഹനങ്ങളില്ലാതെ തന്നെ.താങ്കള്‍ക്ക് കൂട്ടായി ഒന്നുരണ്ടുപേരെക്കൂടി കൂട്ടണം.ആരോഗ്യകരമായ ഒരു മത്സരത്തിലൂടെ നമുക്കൊന്നിച്ച് പൊതുവിദ്യാഭ്യാസമേഖലയിലെ പൊന്‍നാളങ്ങളാകാം..!
പ്രിയപ്പെട്ട രാജീവ് സാര്‍
ReplyDeleteബ്ലോഗിന് പിറന്നാളാശംസകള്‍!!!
മുന്നോട്ട് പോവുക.കുറിപ്പില്‍ ഓര്‍ത്തതിന് നന്ദി.
മാത്സ് ബ്ലോഗിലെ താങ്കളുടെ ഇടപെടലുകള്‍ ശ്രദ്ധിക്കാറുണ്ട്.അഭിനന്ദനങ്ങള്‍!!!
Congrats....Rajeev Sir, your efforts are truly appreciated .
ReplyDeleteനിസാര്‍ സര്‍,
ReplyDeleteനന്ദി.... ആ നല്ല വാക്കുകള്‍ക്ക്. ഹരി സാറും നിസാര്‍ സാറും മാത്രമാണ് മാത്സ് ബ്ലോഗ് നിയന്ത്രിക്കുന്നതെന്നാണ് അടുത്തിടെ വരെ വിചാരിച്ചിരുന്നത്. മാത്സ് ബ്ലോഗിലേയ്ക്കുള്ള ഐ.റ്റി. സംബന്ധമായ എന്റെ പോസ്റ്റ് പ്രസിദ്ധീകരിക്കാനായി ജോണ്‍ സര്‍ വിളിച്ചപ്പോഴാണ് നിങ്ങളുടെ കൂട്ടായ പ്രവര്‍ത്തന രീതി മനസിലായത്.... അത് പോലൊരു സൗഹൃദ കൂട്ടായ്മ ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ സഹകരണം അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് ആദ്യം ഇട്ടത്. തുടര്‍ന്നിങ്ങോട്ട് പല തവണ അഭ്യര്‍ഥിച്ചു എങ്കിലും അദ്ധ്യാപകര്‍ അധികം ആരും താല്പര്യപ്പെട്ടില്ല. നാല് പേര്‍ മാത്രമാണ് നാളിതു വരെ എന്തെങ്കിലും അയച്ചു തന്നിട്ടുള്ളത്. മാത്സ് ബ്ലോഗിലെ എന്റെ പോസ്റ്റില്‍ " നമ്മുടെ വായനക്കാരായ ഇംഗ്ലീഷ് അധ്യാപകരാരെങ്കിലും രണ്ടുമൂന്നുപേര്‍ അദ്ദേഹത്തോടൊപ്പം കൂടിയാല്‍ എത്ര നന്നായിരുന്നേനേ..!" എന്ന് നിസാര്‍ സര്‍ കമന്റ് ചെയ്തത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഓഗസ്റ്റ് ആറാം തീയതിയായിരുന്നു അത്. ഇംഗ്ലിഷ് അദ്ധ്യാപകര്‍ ആരും അത് കാണാഞ്ഞിട്ടല്ല ഇത് വരെയും ആരും പ്രതികരിക്കാതിരുന്നത്.
പലരും ചോദിക്കുന്നത് നമുക്കെന്തു കിട്ടും എന്നാണ്. കൈ കാശ് പോകുന്നതല്ലാതെ എനിക്കൊന്നും കിട്ടുന്നില്ലല്ലോ ? പിന്നെ ഞാന്‍ എവിടുന്നു കൊടുക്കാന്‍... അത് കൊണ്ടാണ് ഒറ്റയാള്‍ പട്ടാളമായി തുടരുന്നത് ....
രാജീവ് സാറിന്റെ ഉന്മേഷവും ഉണര്‍വുമാണ് പ്രധാനമായും ഈ ബ്ലോഗിനെ ഉയരങ്ങളിലേക്കെത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമാകുന്ന ഒട്ടേറെ വിഭവങ്ങള്‍ ഈ ബ്ലോഗില്‍ കാണാറുണ്ട്. അതിനെല്ലാം വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന രാജീവ് സാറിന് അഭിനന്ദനങ്ങള്‍. സമീപത്തെ വിദ്യാലയങ്ങളിലേയോ ക്ലസ്റ്ററുകളിലേയോ അധ്യാപകരെ ഈ കൂട്ടായ്മയിലേക്ക് കൂട്ടാവുന്നതേയുള്ളു. മാത്സ് ബ്ലോഗ് ആരംഭിച്ചിട്ട് നാലു വര്‍ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. ബ്ലോഗ് ടീമിലെ ജനാര്‍ദ്ദനന്‍ മാഷിനെയോ വിജയന്‍ സാറിനെയോ രവി സാറിനെയോ ഇതു വരെ ഞങ്ങള്‍ കണ്ടിട്ടു പോലുമില്ല. പക്ഷെ അവരിപ്പോഴും നമ്മുടെ ബ്ലോഗിന്റെ ഒരു ഭാഗമാണ്. ആദ്യ കാലത്ത് ബ്ലോഗില്‍ സജീവമായി ഇടപെട്ട ഇവരെ ബ്ലോഗ് ടീമിന്റെ ഭാഗമാക്കുകയായിരുന്നു. അത്തരത്തില്‍ ഇംഗ്ലീഷ് ബ്ലോഗില്‍ ഇടപെടുന്നവരെ അവരുടെ വിഭിന്ന ശേഷികളെ ഉപയോഗപ്പെടുത്താനാകും വിധം ഇടപെടുത്താന്‍ ശ്രമിച്ചു കൂടേ?
ReplyDeleteപോസ്റ്റില്‍ പറഞ്ഞതു പോലെ ഒരു ബ്ലോഗ് ചെയ്യുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അപ്ഡേഷനിലാണ്. ഇന്റര്‍നെറ്റ് തുറക്കുമ്പോള്‍ ഈ ബ്ലോഗ് കൂടി നോക്കണമെന്ന ചിന്താഗതി വായനക്കാരില്‍ ഉണ്ടാകത്തക്ക വിധം അപ്ഡേഷന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ അഭിരുചിക്കനുസരിച്ച വിഭവങ്ങള്‍ വിളമ്പാന്‍ നമുക്ക് കഴിയണം. ഞങ്ങള്‍ മാത്സ് ബ്ലോഗിലൂടെ ശ്രമിച്ചതും അതു തന്നെയാണ്. കൂട്ടത്തില്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ എല്ലാ ഘടകങ്ങളുമായും നേരിട്ട് ബന്ധമുണ്ടാക്കാന്‍ നമുക്ക് കഴിയണം. അവര്‍ വരുത്തുന്ന അപ്ഡേഷനുകള്‍ പോലും ഒരു ഫോണ്‍ കോളിലൂടെയോ മെയിലിലൂടെയോ ഒരു എസ്.എം.എസിലൂടെയോ നമുക്ക് ലഭിക്കത്തക്ക വിധം ആ ബന്ധം വളര്‍ത്തിയാല്‍ രക്ഷപെട്ടു. ഉപയോക്താക്കളുടെ ഫീഡ് ബാക്കുകള്‍ നമുക്ക് ആ ഘടകങ്ങളിലേക്ക് എത്തിക്കാന്‍ കൂടി ശ്രമിക്കണം. അങ്ങിനെ പരസ്പരം സഹായിച്ചും സഹകരിച്ചും നമ്മുടെ ഉദ്യമത്തെ വിജയത്തിലെത്തിക്കാം. എല്ലാ പരിശ്രമങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ആശംസകള്‍.
സാറിന് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും നേരുന്നു .സാറിന്റെ ഈ കഴിവിനെ സമ്മതിക്കുന്നു .അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ചെലവഴിച്ച സമയത്തിനായി വളരെയധികം നന്ദി .പോസ്റ്റുകള്‍ ഓരോന്നും നാള്‍തോറും നന്നായി വരുന്നു .ഇനിയും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ .
ReplyDeleteI am an H.S.A.ENG. and a recent visitor to the blog.Find it very useful.Appreciate the effort taken by you to start an English Blog.The blog maintains good standard in appearance and in content.Wish all the very best on this first anniversary day.You can expect some contributions from my part
ReplyDeleteസാറിനു നന്നിയും അഭിനന്ദനങ്ങളും. Updating is important. Keep it up.
ReplyDelete@Jose Sir
ReplyDeleteYou are most welcome....
വിദ്യഭ്യാസ സംബന്ധമായ ഒരു ബ്ളോഗ് കൃത്യമായി പരിപാലിച്ചുകൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. കാരണം അതില്‍ ചപ്പുചവറുകള്‍ നിറയ്ക്കാന്‍ കഴിയില്ലല്ലോ? താങ്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അതിനെത്രമാത്രം ബുദ്ധിമുട്ടി എന്നും സമയം വിനിയോഗിച്ചു എന്നും എനിക്കൂഹിക്കുവാന്‍ കഴിയും.
ReplyDeleteആ ശ്രമങ്ങള്‍ ഇനിയും അഭംഗുരം തുടരട്ടെ. കടമ്പകള്‍ ചാടിക്കടന്ന് ഫിനിഷിംഗ് ലൈനില്‍ എത്തി തിരിഞ്ഞുനോക്കുമ്പോള്‍ എന്തൊരാനന്ദമായിരിക്കും.(ഇടയ്ക്കുവെച്ചു തിരിഞ്ഞു നോക്കരുത്)
എല്ലാ ഭാവുകങ്ങളും
പ്രിയ രാജീവ് സാര്‍..
ReplyDeleteകുറച്ചു നാളായി നോക്കുന്ന ബ്ലോഗാണ് താങ്കളുടേത്..കമന്‍റു ചെയ്തിട്ടില്ല എന്നതു സത്യമാണ്. പക്ഷെ കാര്യമായ പ്രോത്സാഹനമൊന്നും ഒരു കോണില്‍ നിന്നും ലഭിക്കാഞ്ഞിട്ടും താങ്കള്‍ ഇതു തുടര്‍ന്നു കൊണ്ടു പോകുന്നു എന്നിടത്താണ് താങ്കളുടെ വിജയം.
ഒരു പാടു കാര്യങ്ങള്‍ ഇതിലുണ്ട്. താങ്കളുടെ ഇതിനു പിന്നിലെ അധ്വാനം ഊഹിക്കാവുന്നതേയുള്ളു. തീര്‍ച്ചയായും താങ്കള്‍ ഇതിലേറെ അംഗീകാരം അര്‍ഹിക്കുന്നു.
മാത്സ് ബ്ലോഗിനെ മാതൃകയാക്കേണ്ട ആവശ്യമില്ല. വ്യത്യസ്തമായ പാത തുറക്കുന്നതാണ് നല്ലത്. എല്ലാ ബ്ലോഗിലും ഉള്ള നല്ല കാര്യങ്ങള്‍ നോക്കി ഇവിടെ എത്തിക്കുക എന്ന ശൈലി വേണമെന്നില്ല. മറിച്ച് ഇവിടുത്ത ടാര്‍ജറ്റ് റീഡേഴ്സിന് ആവശ്യമുള്ളത് മാത്രം നല്‍കിയാല്‍ മതിയാകും.
വായനക്കാരുടെ ശ്രദ്ധ ചിതറിപ്പോകാത്ത രീതിയിലുള്ള ഡിസൈന്‍, എപ്പോഴും പുതുതെന്തെങ്കിലും കാണും എന്ന തോന്നല്‍ - പുതുത് വേണമെന്നില്ല, ആ തോന്നല്‍ മതി - ഇതൊക്കെ ഒപ്പിച്ചാല്‍ ശ്രദ്ധ നേടാവുന്നതേയുള്ളു.
മാത്സ് ബ്ലോഗിനെ മാതൃകയാക്കി പലരും ബ്ലോഗുകള്‍ തുടങ്ങിയെങ്കിലും അവ ഒറ്റപ്പെട്ട ശ്രമങ്ങളായി തുടരുന്നു. അതിലുള്ളതിലും വേഗം പുതിയ ഉത്തവുകള്‍ എത്തുന്ന സൈറ്റുകള്‍ നിലവിലുണ്ട്. പക്ഷെ മാത്സ് ബ്ലോഗിന്‍റെ റീച്ച് വളരെ വലുതാണ് എന്നതും അബദ്ധങ്ങളെ പാഠങ്ങളാക്കി മുന്നേറിയതുമാണ് അവര്‍ക്ക് തുണയായത്.
കൂടുതല്‍ വ്യത്യസ്തമായ ശ്രമങ്ങള്‍ നടത്താവുന്നതാണ്. ഇംഗ്ലീഷ് എന്നു പേരു നല്‍കിയ സ്ഥിതിക്ക് എല്ലാ ഇംഗ്ലീഷ് അധ്യാപകര്‍ക്കും അതായത് എല്ലാ ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കും ആശ്രയിക്കാവുന്ന ഒന്നാക്കി മാറ്റുക.. ബാക്കി പരസ്യം അവരു നടത്തും..
വിദ്യാഭ്യാസ സൈറ്റുകളെ സ്ഥിരമായി ശ്രദ്ധിച്ചാല്‍ മതി.. നമുക്ക് അപ്ഡേഷനു വേണ്ടതു കിട്ടും..
thanks
ReplyDeleteആദ്യമായി അഭിനന്ദ്നങ്ങള്.ഒന്നാം പിറന്നാൾ ആശംസകൾ.ഒപ്പം കുറച്ച് അഭിപ്രായങ്ങൾ അറിയിച്ചു കൊള്ളട്ടെ.പ്രധാനമായും എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകൾക്കു ഉപകാര പ്രദമായ നൊട്ടുകൾ,(എല്ലാ യൂണിറ്റും പ്രത്യെകം),ചൊദ്യ ബാങ്ക് എന്നിവ ഉള്പെടുത്തം.ആദ്യമയി ഈ ഓണപരീക്ഷയുടെ ചർച്ച തന്നെ ആകട്ടെ.എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും പിന്തുണയും.................
ReplyDeleteസുഹൃത്തെ,
ReplyDeleteഅഭിനന്ദനങ്ങള്‍......
ഇതിങ്ങനെ ഇവിടെ വരെ എത്തുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.
പക്ഷെ ഞാന്‍ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കും...
എങ്കിലേ നിങ്ങള്‍ക്ക് ഉത്സാഹം കൂടൂ.........
താങ്കളുടെ ലിങ്കുകള്‍ പ്രശ്നമാണ്...ആ ഒന്നാം ക്ലാസ് ബ്ലോഗില്‍ കയറിക്കഴിഞ്ഞാല്‍ തിരിച്ചുവരില്ല.
കുറച്ച് ഇംഗ്ലീഷ് സുഹൃത്തുക്കളെ കൂടി കൂട്ടണം..
ബ്ലോഗ് പുരോഗമിക്കട്ടെ....
Dear Rajiv,
ReplyDeleteRecently, while hunting for some materials for my English lesson, I came across your blog and it is really inspiring. I confess that I too didn't post a comment after using it and I regret it. I failed to realize that the smallest thing that one visitor can do is just to throw a comment. But we often forget to compliment others for their good work, while we enjoy the fruit of their hard work.
Mr. Rajiv, I swear that I will be contributing amazing materials to support your mission of making teaching and learning of English an enjoyable experience.
Thank you Rajiv, Thank you so much
Ramdas
National High School, Kolathur, Malappuram.
I want teaching notes for std 10
ReplyDelete