BABU VADUKKUMCHERY
9947009559
നികുതി പൊതുവേ പലർക്കും തലവേദന പിടിച്ച ഒരു ഇടപാടാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം പലരും നെട്ടോട്ടമോടുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു. എന്നാൽ മാത്സ് ബ്ലോഗ്, http://babuvadukkumchery.blogspot.in , http://www.alrahiman.com എന്നിവയിലൂടെ കോഴിക്കോട് ഗവണ്മെന്റ് ലോ കോളിജിലെ മുഹമ്മദ് സാറും , തൃശൂർ വാടാനപ്പള്ളി കെ.എൻ.എം. വി.എച്.എച്.എസിലെ ബാബു വടക്കുംചേരി സാറും അൽ റഹിമാൻ എന്ന വെബ്സൈറ്റിലൂടെ അബ്ദു റഹിമാൻ സാറും ഒക്കെ നമ്മുടെ സഹായത്തിനായി എത്തിയതോടെ അത് ഏവർക്കും എളുപ്പമായി മാറി. ഇവരോടുള്ള വാക്കുകളിൽ ഒതുക്കാവുന്ന നന്ദിക്കും അപ്പുറമുള്ള നന്ദി അറിയിക്കട്ടെ.
ബാബു വടക്കുംചേരി സർ തയ്യാറാക്കിയ ECTax 2015-ന്റെ ഏറ്റവും പുതിയ പതിപ്പ് പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിൽ. പ്രസ്തുത സോഫ്റ്റ്വെയർ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാം.
ഒപ്പം തന്നെ നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ലേഖനവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആ ലേഖനം ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.