English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Saturday, June 28, 2014

വളരെ സങ്കടം തോന്നുന്നു

           എന്റെ ഹാർഡ് ഡിസ്ക് ബോർഡ് കംപ്ലൈന്റ്റ്‌ ആയതു കൊണ്ട് അതിലെ ഒന്നും ഉപയോഗിക്കുവാൻ കഴിയുന്നില്ല. മറ്റൊരു ബാക്ക് അപ്പും എനിക്കില്ല താനും. പേടിക്കേണ്ട കാര്യമില്ലല്ലോ... എല്ലാം ബ്ലോഗിൽ അപ്പ്‌ ലോഡ് ചെയ്തിട്ടുണ്ടല്ലോ എന്ന് വിശ്വസിച്ചിരുന്നു. പത്താം ക്ലാസിന് തിങ്കളാഴ്ച പറഞ്ഞിരിക്കുന്ന പരീക്ഷയ്ക്കായി Revision Test Series ഇന്ന് തുറന്നു നോക്കിയപ്പോൾ ഞെട്ടി പോയി. മുഴുവൻ വെട്ടി നശിപ്പിച്ചിട്ടിരിക്കുന്നു !!!!
           ഒന്നുകിൽ അറിവില്ലായ്മ കൊണ്ട് പറ്റിയ അബദ്ധമാവാം അല്ലെങ്കിൽ വല്ല കുട്ടികളും കാട്ടിയ സാമൂഹിക വിരുദ്ധതയാവാം. കാരണം എന്തായാലും ഇതിന്റെ പിന്നിൽ കഷ്ടപ്പെട്ടവരുടെ വേദന ഒന്ന് മനസ്സിലാക്കുക...
            നാട്ടിലെ സ്കൂളിൽ ജോലി ചെയ്യുന്നതിനാൽ അദ്ധ്യാപനം കൂടാതെ സ്കൂളിലെ മറ്റ് പല എക്സ്ട്രാ ജോലികളും ചെയ്തിട്ട് വന്ന് കുടുംബത്തിന്റെ സമയം കൂടി കവർന്ന് ചില അവസരങ്ങളിൽ അർദ്ധരാത്രി വരെയൊക്കെ ഇരുന്നു തയ്യാറാക്കിയവയാണ് ഒട്ടു മിക്ക നോട്ടുകളും. അയച്ചു കിട്ടുന്നവയാണ്‌ ഭൂരിപക്ഷമെങ്കിലും മണിക്കൂറുകൾ മിനക്കെട്ടാണ് അവയെ പബ്ലിഷ് ചെയ്യാവുന്ന പരുവത്തിലാക്കിയെടുക്കുന്നത്. ആ അധ്വാനമാണ് ചിലരുടെ അറിവില്ലായ്മയോ അഹങ്കാരമോ കാരണം പാഴായിപ്പോകുന്നത്.

മറുപടി നിങ്ങൾ പറയുക... (ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ട് ഇന്ന് [28.08.2014] രണ്ട് മാസം തികഞ്ഞു. ആകെ ഒരു കമന്റ് മാത്രം. ഇത്ര സ്വാർത്ഥരായവർക്കു വേണ്ടിയാണോ ഈ ബ്ലോഗ്‌ നടത്തുന്നത് എന്ന് ചിന്തിച്ചു പോയതിൽ തെറ്റ് ഉണ്ടോ ?)

NB : നശിപ്പിക്കപ്പെട്ട മറ്റ് ഏതെങ്കിലും നോട്സ് / പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഇവിടെ കമന്റ് ചെയ്ത് അറിയിക്കണേ... പബ്ലിഷ് ചെയ്ത 275-ൽ പരം  പോസ്റ്റുകൾ ഒരാൾ തനിയെ ചെക്ക് ചെയ്യുക എളുപ്പമല്ലല്ലോ...

1 comment:

  1. Rajeev Sir,

    Take view mode to get the original article...

    Jomon

    ReplyDelete