English Blog is proud to announce the starting of a page especially for clearing the doubts of students and teachers. We request the whole hearted support of all of you teachers in clearing the doubts of students. | | |

Sunday, February 17, 2013

ലാത്തിക്ക് പകരം ചോക്ക് ; കാക്കി ഊരി ക്ലാസ് എടുക്കാന്‍ പോലീസ് !!


    പോലീസുകാര്‍ക്കെന്താ ഈ ക്ലാസില്‍ കാര്യം എന്ന് ചോദിക്കുന്നവരോട് കാക്കിക്കുള്ളിലെ അദ്ധ്യാപക ഹൃദയം പറയുന്നു - പത്താം ക്ലാസ് വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഞങ്ങളും തയ്യാറാണ്. മണലൂറ്റുകാരന്റെ പിറകെ പാഞ്ഞും ക്രമ സമാധാന പ്രശ്നങ്ങളില്‍ ഇടപെട്ടും അത്യന്തം സങ്കീര്‍ണ്ണമായ ജീവിതത്തിനിടയില്‍ ആണ് ഒരു സംഘം പോലീസുകാര്‍ കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിലെ രാത്രികാല പഠന ക്ലാസുകളില്‍ എത്തുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന എട്ടോളം നൈറ്റ് ക്യാമ്പുകളില്‍ ഇന്ന് മുതല്‍ പോലീസുകാര്‍ ക്ലാസ് എടുക്കും.  പോലീസ് ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം കൊളത്തൂര്‍ ചന്തപ്പടി സ്കൂളില്‍ ഇന്ന് നടന്നു. ടീച്ചര്‍ ട്രെയിനിങ്ങും ഉന്നത വിദ്യാഭ്യാസവും നേടിയ കൂടുതല്‍ പോലീസുകാരുടെ സേവനം പഠന ക്യാമ്പുകളില്‍ ലഭ്യമാക്കാനാണ് പോലീസ് അദ്ധ്യാപകരുടെ തീരുമാനം. 
Kolathur Police joins the " SSLC 100% Result Programme @ NHS Kolathur" by taking classes in various night camps organized by the school.
 Report : Ramdas Vallikkattil , HSA English

5 comments:

  1. പോലീസ് സാറന്മാർ ചെയ്യുന്നത് നല്ല കാര്യം; കൂട്ടികൾക്ക് പോലീസുകാരെ കൂറിച്ച് ഒരു നല്ല ധാരണ മറിച്ചും ഉണ്ടാകാൻ ഇടയാകട്ടെ.

    ReplyDelete
  2. വളരെ നല്ല കാര്യം, രാത്രികാലങ്ങളിൽ വിദ്യാർത്ഥികൾക്ക് ധൈര്യമായി പഠിക്കാമല്ലൊ,,,

    ReplyDelete
  3. school and police have good relations nowadays.

    ReplyDelete