സ്കൂളിലെ ഇംഗ്ലിഷ് പ്രസംഗിക്കാൻ ആഗ്രഹമുള്ളവരും എന്നാൽ അതിനുള്ള ആത്മ
വിശ്വാസം ഇല്ലാത്തവരുമായ 25 കുട്ടികളെ കണ്ടെത്തി അവർക്ക് ആത്മവിശ്വാസം
ലഭിക്കുവാൻ വേണ്ട രീതിയിൽ ഉള്ള 22 മണിക്കൂർ പരിശീലനം സ്കൂളിലെ തന്നെ
അധ്യാപകരും ഇതര സ്കൂളുകളിലെ ഇംഗ്ലിഷ് / ഇംഗ്ലിഷ് ഇതര അധ്യാപകരും ചേർന്നു
നല്കി. ഇംഗ്ലിഷ് സംസാരിക്കുവാൻ ഭയപ്പെട്ടിരുന്ന കുട്ടികൾ പടി പടിയായി
അവരുടെ ആശയങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. മൂർക്കനാട് പഞ്ചായത്തിലെ കോലത്തൂർ
നാഷ്നൽ ഹൈസ്കൂളിലെ കാര്യമാണ് പറഞ്ഞു വരുന്നത്.
അവർ പൊതു വേദിയിൽ സംസാരിക്കുവാൻ പ്രാപ്തരായി എന്ന് ബോധ്യമായപ്പോൾ മൂർക്കനാട് പഞ്ചായത്തിലെ എട്ടോളം വേദികളിലായി ഈ കുട്ടികൾക്ക് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിലെ സ്വാതന്ത്യ ദിനാഘോഷങ്ങളിൽ പ്രസംഗിക്കുവാനുള്ള അവസരം ഒരുക്കുവാൻ അതതു സ്ഥലങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളുടെ സഹായം തേടി. സ്വാതന്ത്യത്തിന്റെ 66- ആം വർഷത്തിൽ ഇന്ത്യ എന്നതായിരുന്നു വിഷയം. Speak to the People എന്നായിരുന്നു പരിപാടിയുടെ പേര് . 24 കുട്ടികൾ ഈ പൊതു വേദികളിൽ ഇംഗ്ലിഷിൽ തന്നെ പ്രസംഗിച്ചു - കാണാപാഠം പഠിച്ചല്ല മനസ്സിൽ വന്ന ആശയങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു. ചെറിയ തോതിൽ വ്യാകരണ പിശകുകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഷ മെച്ചപ്പെടുത്തുക എന്നത് മാത്രമായിരുന്നില്ല മറിച്ച് ആത്മ വിശ്വാസം വളർത്തുക എന്നതുകൂടിയായിരുന്നത് കൊണ്ട് അതാരും ഗൌരവത്തിൽ എടുത്തില്ല. സ്കൂൾ ലക്ഷ്യം വെച്ച ആത്മ വിശ്വാസം അവർ നേടി. ഭാഷയിലെ പിഴവുകൾ തിരുത്തുവാൻ അവർക്കിനിയും സമയം ഉണ്ടല്ലോ ?
സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനും ഇംഗ്ലിഷ് ബ്ലോഗിലെ സജീവ ടീം മെമ്പറും ആയ രാംദാസ് സർ
കഴിഞ്ഞ ആഴ്ച തന്നെ ഈ പോസ്റ്റ് തയ്യാറാക്കി തന്നുവെങ്കിലും ചില സാങ്കേതിക
കാരണങ്ങളാൽ പ്രസിദ്ധീകരണം വൈകി. കേരളം മുഴുവനുള്ള പ്രൈമറി സെക്കന്ററി ഹയർ
സെക്കന്ററി സ്കൂളുകൾക്ക് മാതൃകയായ ഈ പഠന പ്രവർത്തനം ഏറെ സന്തോഷത്തോടെ നിങ്ങൾക്കു മുമ്പിൽ സമര്പ്പിക്കുന്നു. ഒരാൾ എങ്കിലും പ്രചോദിതനായാൽ അവരും ഞങ്ങളും കൃതാർത്ഥരാകും.
അവർ പൊതു വേദിയിൽ സംസാരിക്കുവാൻ പ്രാപ്തരായി എന്ന് ബോധ്യമായപ്പോൾ മൂർക്കനാട് പഞ്ചായത്തിലെ എട്ടോളം വേദികളിലായി ഈ കുട്ടികൾക്ക് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിലെ സ്വാതന്ത്യ ദിനാഘോഷങ്ങളിൽ പ്രസംഗിക്കുവാനുള്ള അവസരം ഒരുക്കുവാൻ അതതു സ്ഥലങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളുടെ സഹായം തേടി. സ്വാതന്ത്യത്തിന്റെ 66- ആം വർഷത്തിൽ ഇന്ത്യ എന്നതായിരുന്നു വിഷയം. Speak to the People എന്നായിരുന്നു പരിപാടിയുടെ പേര് . 24 കുട്ടികൾ ഈ പൊതു വേദികളിൽ ഇംഗ്ലിഷിൽ തന്നെ പ്രസംഗിച്ചു - കാണാപാഠം പഠിച്ചല്ല മനസ്സിൽ വന്ന ആശയങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു. ചെറിയ തോതിൽ വ്യാകരണ പിശകുകൾ ഉണ്ടായിരുന്നുവെങ്കിലും ഭാഷ മെച്ചപ്പെടുത്തുക എന്നത് മാത്രമായിരുന്നില്ല മറിച്ച് ആത്മ വിശ്വാസം വളർത്തുക എന്നതുകൂടിയായിരുന്നത് കൊണ്ട് അതാരും ഗൌരവത്തിൽ എടുത്തില്ല. സ്കൂൾ ലക്ഷ്യം വെച്ച ആത്മ വിശ്വാസം അവർ നേടി. ഭാഷയിലെ പിഴവുകൾ തിരുത്തുവാൻ അവർക്കിനിയും സമയം ഉണ്ടല്ലോ ?
സര്‍
ReplyDeleteരാംദാസ് മാഷിനെയും അദ്ധേഹത്തോടൊപ്പം നിന്ന സ്കൂളിനെയും ഹൃദയംതുറന്ന് അഭിനന്ദിക്കുന്നു.ഫെയ്സ് ബുക്കിലും മറ്റും മണിക്കൂറുകള്‍ ചിലവഴിക്കുകയും ബ്ലോഗിലൊരു കമന്റിടാന്‍ സന്മനസ്സുകാട്ടാതിരിക്കുകയും ചെയ്യുന്ന നമ്മുടെ അദ്ധ്യാപകസുഹൃത്തുക്കള്‍ ഇതിനെയും അവഗണിക്കും തീര്‍ച്ച.മാത്യകകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഉറക്കെ കരയുകയും ചെയ്യും.
ഇത് മുഴുവന്‍ സ്കൂളുകളിലും മാതൃകയാക്കണം.
ReplyDeleteരാംദാസ് മാഷിനും സ്കൂളിനും ഒരുപാട് അഭിനന്ദനങ്ങള്‍
ഈ സംരഭത്തിന് പിന്നിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ !!!
ReplyDeleteFrom
BIO-VISION VIDEO BLOG
അയ്യോ; ഇത് നമ്മുടെ ഗോവിന്ദ് അല്ലെ. കൊള്ളാമല്ലോ . നന്നായിട്ടുണ്ട് .രാംദാസ് മാഷിന് അഭിനന്ദനങ്ങൾ ..............
ReplyDeleteThank you all for your valuable comments. They would indeed encourage my students.
ReplyDelete