COMPLETE STUDT MATERIALS - IT UNIT 1 - Class X
>> Sunday, June 14, 2015
പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.
വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും സ്കൂളിലെ പത്താംക്ലാസ്സുകാരില്‍ നിന്നും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്.തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
Read More | തുടര്‍ന്നു വായിക്കുക
No comments:
Post a Comment
ഇവിടെ mouse wheel ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Notify me എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.